പത്രിക പിൻവലിക്കാനുള്ള അവസാന ദിനം; സ്ഥാനാർത്ഥികളുടെ അന്തിമചിത്രം ഇന്ന് തെളിയും

By Web TeamFirst Published Nov 23, 2020, 8:28 AM IST
Highlights

പലയിടത്തും വിമതശല്യമുള്ളതിനാൽ ഇവരുടെ പത്രിക പിൻവലിപ്പിക്കാനുള്ള ശ്രമം മുന്നണികൾ നടത്തുകയാണ്. കോൺഗ്രസിനാണ് കൂടുതൽ വിമതരുള്ളത്. 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ അന്തിമചിത്രം ഇന്ന് തെളിയും. ഇന്നാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. പലയിടത്തും വിമതശല്യമുള്ളതിനാൽ ഇവരുടെ പത്രിക പിൻവലിപ്പിക്കാനുള്ള ശ്രമം മുന്നണികൾ നടത്തുകയാണ്. കോൺഗ്രസിനാണ് കൂടുതൽ വിമതരുള്ളത്. കെപിസിസിയുടെ നേതൃത്വത്തിൽ പരാതി പരിഹരിക്കാൻ പ്രത്യേകസമിതി തന്നെ ഉണ്ടാക്കിയിട്ടുണ്ട്. അംഗീകൃത രാഷ്ട്രീയ പാർട്ടികൾ അവരുടെ സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ച് കത്ത് നൽകാനുള്ള അവസാന ദിവസവും ഇന്നാണ്. 1,66,000 പത്രികകളാണ് നിലവിലുള്ളത്. അടുത്തമാസം ഏട്ട് മുതൽ മൂന്ന് ഘട്ടമായാണ് വോട്ടടെപ്പ്.

ഡിസംബർ എട്ട് ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ തെരഞ്ഞെടുപ്പ് നടക്കും. രണ്ടാം ഘട്ടമായി ഡിസംബർ പത്ത് വ്യാഴാഴ്ച കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് വോട്ടെടുപ്പ് നടക്കും. മൂന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബർ പതിനാല് തിങ്കളാഴ്ചയാണ്. അന്നേ ദിവസം മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വോട്ടെടുപ്പ് നടക്കും. എല്ലാം സ്ഥലത്തും രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാവും വോട്ടെടുപ്പ്. ഡിസംബർ 16 ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം നടത്തുക.

click me!