തദ്ദേശ വോട്ടു കണക്ക്: യുഡിഎഫ് 80 നിയമസഭാ സീറ്റുകളിൽ മുന്നിൽ, 58 ഇടത്ത് എൽഡിഎഫ്, രണ്ടിടത്ത് ബിജെപി

Published : Dec 15, 2025, 08:34 AM IST
 Kerala local election analysis

Synopsis

തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് കണക്ക് പ്രകാരം കേരളത്തിലെ 80 നിയമസഭാ സീറ്റുകളിൽ യുഡിഎഫിനും 58 സീറ്റുകളിൽ എൽഡിഎഫിനും ഭൂരിപക്ഷം. തൃശൂരിൽ ബിജെപിക്ക് ഒരു നിയമസഭാ മണ്ഡലത്തിൽ പോലും ഭൂരിപക്ഷം ഇല്ല

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടു കണക്കിന്‍റെ അടിസ്ഥാനത്തിൽ നോക്കിയാൽ കേരളത്തിൽ ഇപ്പോൾ 80 നിയമസഭാ സീറ്റുകളിൽ ഭൂരിപക്ഷം യുഡിഎഫിനാണ്. എൽഡിഎഫിന് 58 നിയമസഭാ സീറ്റിലും എൻഡിഎയ്ക്ക് രണ്ടു സീറ്റിലും ഭൂരിപക്ഷമുണ്ട്. മലപ്പുറം, വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ യുഡിഎഫിന്റെ സമഗ്രാധിപത്യമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ എൽഡിഎഫിന് മുൻ‌തൂക്കം ഉണ്ട്. കണ്ണൂരിൽ ഒരു സീറ്റിന്റെ വ്യത്യാസത്തിൽ മാത്രമാണ് എൽഡിഎഫിന്റെ മുൻതൂക്കം. തിരുവനന്തപുരത്തെ നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ എൻഡിഎയ്ക്ക് ഭൂരിപക്ഷം ഉണ്ട്. തൃശൂരിൽ ബിജെപിക്ക് ഒരു നിയമസഭാ മണ്ഡലത്തിൽ പോലും ഭൂരിപക്ഷം ഇല്ല എന്നതും ഈ കണക്കിലെ പ്രത്യേകതയാണ്.

ജില്ല തിരിച്ചുള്ള കണക്കുകൾ

തിരുവനന്തപുരം

എൽഡിഎഫ് 10

യുഡിഎഫ് 02

എൻഡിഎ 02

കൊല്ലം

എൽഡിഎഫ് 07

യുഡിഎഫ് 04

ആലപ്പുഴ

എൽഡിഎഫ് 07

യുഡിഎഫ് 02

എറണാകുളം

യുഡിഎഫ് 14

എൽഡിഎഫ് 00

പത്തനംതിട്ട

യുഡിഎഫ് 05

എൽഡിഎഫ് 00

കോട്ടയം

യുഡിഎഫ് 05

എൽഡിഎഫ് 03

ഇടുക്കി

യുഡിഎഫ് 04

എൽഡിഎഫ് 01

തൃശൂർ

എൽഡിഎഫ് 11

യുഡിഎഫ് 02

മലപ്പുറം

യുഡിഎഫ് 16

എൽഡിഎഫ് 00

വയനാട്

യുഡിഎഫ് 03

എൽഡിഎഫ് 00

പാലക്കാട്

എൽഡിഎഫ് 08

യുഡിഎഫ് 04

കോഴിക്കോട്

യുഡിഎഫ് 10

എൽഡിഎഫ് 03

കണ്ണൂർ

എൽഡിഎഫ് 06

യുഡിഎഫ് 05

കാസർകോട്

യുഡിഎഫ് 03

എൽഡിഎഫ് 02

എന്തുകൊണ്ട് തോറ്റെന്ന് വിലയിരുത്താൻ സിപിഎം, സിപിഐ നേതൃയോഗങ്ങൾ

തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി വിലയിരുത്താൻ സിപിഎം - സിപിഐ നേതൃയോഗങ്ങൾ ഇന്ന്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങളും സിപിഐ സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. ജില്ലകളില്‍ നിന്നുള്ളവോട്ടു കണക്കുകള്‍ കൂടി ചേര്‍ത്തുവെച്ചുള്ള പരിശോധനയുണ്ടാവും. എന്തൊക്കെ തിരുത്തല്‍ വേണമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാന്‍ അണികളോട് നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.

വികസനവും ക്ഷേമ പദ്ധതികളും 10 വർഷത്തെ ഭരണ നേട്ടവും ഒന്നും വോട്ടർമാരിൽ വിലപ്പോയിട്ടില്ലെന്നതാണ് പ്രാഥമിക വിലയിരുത്തൽ. ശബരിമല സ്വര്‍ണക്കൊള്ളയും ആഗോള അയ്യപ്പസംഗമും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി. താഴേത്തട്ടിൽ സംഘടനാ സംവിധാനം ഫലപ്രദമായി പ്രവർത്തിച്ചില്ലെന്ന വിലയിരുത്തലും ഉണ്ട്. സർക്കാരിന് ജനപിന്തുണ കുറയുന്നു എന്ന വിലയിരുത്തലാണ് പൊതുവെ സിപിഐ നേതാക്കള്‍ക്കിടയിലുമുള്ളത്. പൊതുജനങ്ങളുടെ അഭിപ്രായവും പാർട്ടി സമാഹരിക്കുന്നുണ്ട്. നാളെ ഇടതുമുന്നണി യോഗം ചേരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം; 6 ബിജെപി പ്രവർത്തകർക്കെതിരെ കൊലപാതകശ്രമത്തിന് കേസ്
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; സിപിഎം-സിപിഐ ഭിന്നാഭിപ്രായങ്ങൾക്കിടെ ഇടതുമുന്നണി യോഗം ഇന്ന്, വിശദമായ ചർച്ച നടക്കും