
കൊച്ചി: തൃക്കാക്കര നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കുട്ടികളിൽ മുണ്ടുനീര് വ്യാപിക്കുന്നതായി ആരോഗ്യ വകുപ്പ്. തൃക്കാക്കര കാർഡിനൽ എൽപി സ്‌കൂളിൽ 40 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് സ്കൂളിന് അവധി നൽകിയിരിക്കുകയാണ് അധികൃതർ. തൃക്കാക്കര, കൊച്ചിൻ പബ്ലിക് സ്കൂളിൽ 9 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ തൃക്കാക്കരയിൽ സ്കൂൾ വിദ്യാർഥികൾ അടക്കം മുണ്ടിനീര് രോഗികളുടെ എണ്ണം 49 ആയി. അതേസമയം, മുണ്ടിനീര് പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam