
പാലക്കാട്: എലപ്പുള്ളി ബ്രൂവറിയെ അനുകൂലിച്ച് വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. സർക്കാരിന്റെ നിലപാടിനൊപ്പമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. ജലചൂഷണം ഉണ്ടാകില്ലെന്ന് തദ്ദേശമന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ കെ കൃഷ്ണൻകുട്ടി ആശങ്കകൾ പരിഹരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അറിയിച്ചു. ഡാമുകളിലെ ജലശേഷി കൂട്ടിയാൽ പാലക്കാട് ജില്ലയിലെ ജലക്ഷാമം പരിഹരിക്കാം. ഇക്കാര്യം ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയിൽ ജനങ്ങൾക്ക് ദോഷം വരുന്ന ഒന്നുമില്ലെന്നും പദ്ധതി വരട്ടെ പ്രശ്നം ഉണ്ടെങ്കിൽ പദ്ധതി വന്നശേഷം പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam