ഏലത്തോട്ടത്തിൽ കുളം നിർമ്മിക്കുകയാണെന്ന് പറഞ്ഞ് അനധികൃത പാറ ഖനനം; നടപടിയില്ല, ഇടുക്കി കറുവക്കുളത്ത് പ്രതിഷേധം

Published : Oct 07, 2024, 06:47 AM IST
ഏലത്തോട്ടത്തിൽ കുളം നിർമ്മിക്കുകയാണെന്ന് പറഞ്ഞ് അനധികൃത പാറ ഖനനം; നടപടിയില്ല, ഇടുക്കി കറുവക്കുളത്ത് പ്രതിഷേധം

Synopsis

കട്ടപ്പന വില്ലേജിലുൾപ്പെട്ട കുത്തകപ്പാട്ട സ്ഥലത്താണ് യാതൊരു അനുമതിയുമില്ലതെ പാറമട പ്രവർത്തിക്കുന്നത്. പുലർച്ചെ നാലു മണി മുതലാണ് ഇവിടെ നിന്നും പാറപൊട്ടിച്ച് കടത്തുന്നത്. ഇതോടെ ഉറക്കം നഷ്ടപ്പെട്ട മേട്ടുക്കുഴിയിലെ നാട്ടുകാ‌ർ ജില്ലാ കളക്ട‌ർക്ക് പരാതി നൽകി. 

ഇടുക്കി: ഇടുക്കി കട്ടപ്പനക്ക് സമീപം കറുവക്കുളത്ത് അനധികൃത പാറ ഖനനത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ദിവസേന നൂറ് ലോഡിലധികം പാറയാണ് ഇവിടെ നിന്നും പൊട്ടിച്ചു കടത്തുന്നത്. മൈനിംഗ് ആൻറ് ജിയോളജി വകുപ്പും റവന്യൂ വകുപ്പും പലതവണ നൽകിയ നിരോധന ഉത്തരവ് മറികടന്നാണ് പാറമട പ്രവർത്തിക്കുന്നത്.

കട്ടപ്പന വില്ലേജിലുൾപ്പെട്ട കുത്തകപ്പാട്ട സ്ഥലത്താണ് യാതൊരു അനുമതിയുമില്ലതെ പാറമട പ്രവർത്തിക്കുന്നത്. പുലർച്ചെ നാലു മണി മുതലാണ് ഇവിടെ നിന്നും പാറപൊട്ടിച്ച് കടത്തുന്നത്. ഇതോടെ ഉറക്കം നഷ്ടപ്പെട്ട മേട്ടുക്കുഴിയിലെ നാട്ടുകാ‌ർ ജില്ലാ കളക്ട‌ർക്ക് പരാതി നൽകി. തുടർന്ന് മൈനിംഗ് ആൻറ് ജിയോളി വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പാറമട അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകി. ഇതവഗണിച്ച് പ്രവർത്തനം തുടർന്നതോടെ വീണ്ടും നിരോധന ഉത്തരവ് നൽകി. ഒപ്പം റവന്യൂ വകുപ്പും നോട്ടീസ് നൽകി. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തി ഇപ്പോഴും സ്ഫോടക വസ്തു ഉപയോഗിച്ച് പാറ പൊട്ടിക്കൽ തുടരുന്നുണ്ടെങ്കിലും അടച്ചു പൂട്ടാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല.

ഏലത്തോട്ടത്തിൽ കുളം നിർമ്മിക്കുകയാണെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചാണ് പാറ ഖനനം. സമീപത്ത് മറ്റൊരു പാറമടയുണ്ടായിരുന്നത് നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പ്രവർത്തനം നിർത്തി വയ്പ്പിച്ചിരുന്നു. ഇതോടൊപ്പം ഇടുക്കിയിൽ തങ്കമണി, ഉപ്പുതോട്, കാഞ്ചിയാർ, ചതുരംഗപ്പാറ, പാറത്തോട്, വാഗമൺ, ഏലപ്പാറ എന്നിവിടങ്ങളിലും അനധികൃത പാറഖനനം നടക്കുന്നതായി കളക്ടർക്ക് ജില്ല ജിയോളജിസ്റ്റ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. 

അൻവറിന് ചന്തക്കുന്നിൽ മറുപടി കൊടുക്കാൻ സിപിഎം; വിശദീകരണ യോഗത്തിൽ ജലീലും, ആളെ കൂട്ടാൻ നെട്ടോട്ടം

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്