
തൃശൂര്‍: തൃശൂര്‍ ചാവക്കാട് പുത്തന്‍ കടപ്പുറം പള്ളിയില്‍ ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തി. തടയാനെത്തിയ പൊലീസുകാരും വിശ്വാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘർഷത്തിൽ സി ഐയ്ക്കും ഗര്‍ഭിണിയ്ക്കും പരുക്കേറ്റു.
ചാവക്കാട് പുത്തൻ കടപ്പുറം ജുമാഅത്ത് പള്ളി കബർസ്ഥാനിലായിരുന്നു വിലക്ക് ലംഘിച്ച് പ്രാർത്ഥന നടന്നത്. പ്രാര്‍ത്ഥനയ്ക്കായി ഇവര്‍ ബൈക്കുകളിലാണ് പള്ളിയില്‍ എത്തിയത്. ഈ ബൈക്കുകള്‍ പൊലീസ് പിടിച്ചെടുത്തെങ്കിലും വിട്ടുകൊടുക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. സംഭവത്തില്‍ ചാവക്കാട് പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റർ ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam