
ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ വനിതാ ഹോസ്റ്റൽ അന്തേവാസികളോട് വാർഡന്റെ ക്രൂരത. ഒരു സുരക്ഷയും ഉറപ്പുവരുത്താതെ മൂന്ന് പെൺകുട്ടികളെ ഹോസ്റ്റലിനകത്തിട്ട് പൂട്ടി വാർഡൻ വീട്ടിൽപ്പോയി. ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ പൊലീസെത്തി ഹോസ്റ്റൽ തുറപ്പിച്ചു.
കട്ടപ്പനയിലെ സർക്കാർ വർക്കിംഗ് വിമൺസ് ഹോസ്റ്റലിലാണ് സംഭവം. ലോക്ക് ഡൗണ് മൂലം തിരുവനന്തപുരം, കോട്ടയം എറണാകുളം സ്വദേശികളായ മൂന്ന് പെൺകുട്ടികൾക്ക് വീട്ടിലേക്ക് പോകാനായില്ല. നാളെ മുതൽ ഹോസ്റ്റൽ ഉണ്ടാവില്ലെന്നും ഉടൻ ഇറങ്ങണമെന്നും ഇവരോട് വാർഡൻ ആവശ്യപ്പെട്ടു. എന്നാൽ, പോകാൻ ഒരു മാർഗവും ഇല്ലെന്ന് പെൺകുട്ടികൾ പറഞ്ഞതോടെ വാർഡൻ ഹോസ്റ്റൽ പൂട്ടി വീട്ടിൽ പോവുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ പൊലീസ് ഹോസ്റ്റലിലെത്തി. വാർഡനെ വിളിച്ചുവരുത്തി പൊലീസ് ഹോസ്റ്റൽ തുറപ്പിച്ചു. പെൺകുട്ടികൾക്ക് സുരക്ഷയും ഭക്ഷണവും ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam