
കൊച്ചി: ലക്ഷദ്വീപിൽ നിന്ന് ചികിത്സക്കായി എത്തിയ നൂറുക്കണക്കിന് പേരാണ് ലോക്ക് ഡൗൺ വന്നതോടെ കൊച്ചിയിൽ കുടുങ്ങിയത്. ആശുപത്രി വിട്ട ശേഷവും വലിയ തുക വാടക നൽകി നഗരത്തിൽ കഴിയേണ്ടി വരുന്നതിന്‍റെ ബുദ്ധിമുട്ടിലാണ് ഇവർ.
ഒരു മാസം മാത്രം പ്രായമായ മകളുടെ കുഞ്ഞിനെയും കൊണ്ട് വാടക വീട്ടിൽ കഴിച്ച് കൂട്ടുകയാണ് ലക്ഷദ്വീപിലെ അഗത്തി ദ്വീപ് സ്വദേശിയായ ഹംസകോയ. ലക്ഷദ്വീപിലെ പരിമിതമായ സൗകര്യങ്ങളിൽ നിന്ന് ചികിത്സക്ക് വേണ്ടി കൊച്ചിയിലെത്തിയ ഇവർ ലോക്ക് ഡൗൺ വരുത്തി വെച്ചത് ഇരട്ടി ദുരിതമാണ്. ലോക്ക് ഡൗൺ വന്നതോടെ കൊച്ചിയിൽ കുടുങ്ങിയിരിക്കുന്നവരിൽ ഏറെയും രോഗികളാണെന്ന് ഹംസകോയ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam