'എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നത്'; തിരുവനന്തപുരത്ത് ആര് മത്സരിച്ചാലും കുഴപ്പമില്ലെന്ന് ശശി തരൂർ

Published : Mar 10, 2024, 07:31 PM ISTUpdated : Mar 10, 2024, 07:51 PM IST
'എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നത്'; തിരുവനന്തപുരത്ത് ആര് മത്സരിച്ചാലും കുഴപ്പമില്ലെന്ന് ശശി തരൂർ

Synopsis

ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്നും ആര് മത്സരിച്ചാലും കുഴപ്പമില്ലെന്നും ശശി തരൂർ പറഞ്ഞു.

തിരുവനന്തപുരം: എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നതെന്ന് തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂർ. ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്നും ആര് മത്സരിച്ചാലും കുഴപ്പമില്ലെന്നും ശശി തരൂർ പറഞ്ഞു. പത്മജയുടെത് വ്യക്തിപരമായ തീരുമാനമാണെന്നും കെ മുരളീധരൻ ഇപ്പോഴും പാര്‍ട്ടിയുടെ കൂടെയുണ്ടല്ലോയെന്ന് തരൂർ കൂട്ടിച്ചേര്‍ത്തു. 15 വർഷമായി ഇവിടെയുള്ളയാണ് താനെന്നും അതുകൊണ്ടാണ് പ്രത്യേക സ്വീകരണമെല്ലാം ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

കഴക്കൂട്ടം, വെഞ്ഞാറമൂട്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍കര എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്. സിപിഐ നേതാവും മുന്‍ എം പിയുമായ പന്ന്യന്‍ രവീന്ദ്രനാണ് തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 2009 മുതല്‍ തിരുവനന്തപുരത്തെ സിറ്റിംഗ് എംപിയായ ശശി തരൂരും ചേരുന്നതോടെ ത്രികോണ മത്സരം കടുത്തിരിക്കുയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീട്ടിലെത്തിയ ഡ്രൈവിങ് ‌സ്‌കൂൾ ഏജൻ്റ് കൈമാറിയ 5600 രൂപ വാങ്ങി, പാഞ്ഞെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ പിടികൂടി
സ്‌കൂട്ടറിനെ മറികടന്ന് പാഞ്ഞ ബസ് ഇടിച്ചുതെറിപ്പിച്ചു; ചെല്ലാനത്ത് എട്ട് വയസുകാരന് ദാരുണാന്ത്യം