
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ എൽ ഡി എഫ് അനുകൂല കാറ്റാണ് സംസ്ഥാനത്തെന്നും എല്ലാ ഘടക കക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കോൺഗ്രസസും ബി ജെ പിയും കൈകോർത്തു നിൽക്കുകയാണ്. കോൺഗ്രസിനെയും ബി ജെ പി യും നയിക്കുന്നത് അന്ധമായ ഇടത്തു പക്ഷ വിരോധമാണ്. ന്യുനപക്ഷ വിഷയങ്ങൾ ഇടത് പക്ഷം കാണുന്നത് വോട്ട് വിഷയമായല്ല. ജനാധിപത്യ വിഷയമാണ് കാണുന്നത്. വലിയ തോതിലുള്ള ന്യുന പക്ഷ മുന്നേറ്റം കോൺഗ്രസിനെയും ബിജെപിയെയും ഭയപ്പെടുത്തുന്നു.
ന്യൂന പക്ഷങ്ങൾ ഇടതുപക്ഷത്തോട് അടുക്കുകയാണ്. പെസഹ ദിനത്തിൽ ക്രൈസ്തവ പുരോഹിതർ സംശയലേശമന്യേ ന്യൂനപക്ഷങ്ങളുടെ ഭയപ്പാട് വ്യക്തമാക്കി. സത്യം വിളിച്ചു പറഞ്ഞ പുരോഹിതരെ തേടി ഇ ഡി എപ്പോൾ വരും എന്ന് നോക്കിയാൽ മതി. കേരളത്തിൽ ബി ജെ പിയുമായി കൈകോർത്ത കോൺഗ്രസിനെ ജനം ശിക്ഷിക്കും. ഗാന്ധിയെ മറക്കാൻ കഴിയാത്ത കോൺഗ്രസുകാർ ഇടതുപക്ഷമാണ് ശരി എന്ന് മനസിലാക്കി വോട്ട് ചെയ്യും. വയനാട്ടിൽ അനിരാജയെ ജനം സ്വന്തമാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. കോർപ്പറേറ്റ് ഫണ്ട് വേണ്ടെന്ന് നിലപാടെടുത്ത പാർട്ടിയാണ് സിപിഐ. ജനങ്ങളെ ആശ്രയിച്ചു മുന്നോട്ടു പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
കർണാടകയിലെ എൻ ഡി എ യുടെ പോസ്റ്റര്‍ വിഷയത്തിലും കേരളത്തിലെ എൽ ഡി എഫിന്‍റെ പ്രധാന നേതാക്കളാണ് മാത്യു ടി തോമസും, കൃഷ്ണൻകുട്ടിയുമെന്നും പ്രധാനമന്ത്രിക്ക് ദേവഗൗഡ കൈ കൊടുത്തപ്പോൾ എതിർത്തവരാണ് അരെന്നും ബിനോയ് വിശ്വം പറഞ്ഞു. രാഹുൽ ഗാന്ധിയോടുള്ള രാഷ്ട്രീയ ആദരവ് മറച്ചു വെക്കുന്നില്ല. രാഹുലിനെ കോൺഗ്രസിന്‍റെ ധർമം മറന്നു വയനാട്ടിൽ മത്സരിപ്പിക്കുന്നതിൽ ആണ് എതിർപ്പ്. ബി ജെ പി ആയിരുന്നു കോൺഗ്രസിന്‍റെ മുഖ്യ ശത്രു എങ്കിൽ ബി ജെ പി ശക്തികേന്ദ്രങ്ങളിൽ അല്ലേ മത്സരിക്കേണ്ടത്. ഇടതു പക്ഷമാണ് ശത്രു എങ്കിൽ വയനാട്ടിൽ മത്സരിക്കുന്നതിൽ തെറ്റില്ല. രാഷ്ട്രീയ മര്യാദ ഉണ്ടാകേണ്ടത് കോൺഗ്രസിനാണ്. വയനാട്ടിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ബിജെപി വൈകിയത് എന്തുകൊണ്ടാണ്? രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ മത്സരിക്കാൻ ഒരു ന്യായം കൊടുക്കാൻ വേണ്ടിയാണ് സുരേന്ദ്രനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതെന്നും ബിനോയ് വിശ്വം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam