'മുരളീധരൻെറ തലയെടുപ്പ് കൂടി,എതിരാളിക്ക് സിനിമ ഗ്ലാമറൊക്കെ ഉണ്ടെങ്കിലും മുരളിക്ക് മികച്ച സാധ്യത'; പിസി ചാക്കോ

Published : Apr 06, 2024, 08:47 PM ISTUpdated : Apr 06, 2024, 08:50 PM IST
'മുരളീധരൻെറ തലയെടുപ്പ് കൂടി,എതിരാളിക്ക് സിനിമ ഗ്ലാമറൊക്കെ ഉണ്ടെങ്കിലും മുരളിക്ക് മികച്ച സാധ്യത'; പിസി ചാക്കോ

Synopsis

എന്നാല്‍, ആരാണ് ജനകീയെന്ന് ചോദിച്ചാല്‍ അത് ഇടതുപക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥിക്കാണെന്നും പിസി ചാക്കോ പറഞ്ഞു.

തൃശൂരില്‍ കെ മുരളീധരന് മികച്ച  സാധ്യതയെന്ന്  എന്‍സിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ.കേരള രാഷ്ട്രീയത്തിൽ മുരളീധരന്‍റെ തലയെടുപ്പ് കൂടിയിട്ടുണ്ട്. വടകരയിൽ ജയിച്ചുവന്ന മുരളി അതിശക്തനാണ്. എന്നാൽ ജനകീയത നോക്കിയാല്‍ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനിൽകുമാറാണ് മുന്നില്ലെന്നും ശക്തമായ മത്സരമാണ് മുരളിക്കുണ്ടാകുകയെന്നും പിസി ചാക്കോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആദ്യം മുരളീധരൻ തൃശൂരില്‍ മത്സരിക്കുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ഇത്രയധികം തലയെടുപ്പ് ഉണ്ടായിരുന്നില്ല. ഇന്ന് അതുണ്ട്. എതിരാളിയായ സ്ഥാനാര്‍ത്ഥി സിനിമ നടനെന്ന ഗ്ലാമറൊക്കെ ഉണ്ടെങ്കിലും മുരളീധരന് മികച്ച സാധ്യതയാണുള്ളത്. തൃശൂരിലെ ജനങ്ങള്‍ മുരളീയെ പരിഗണിക്കും. വടകരയില്‍ ജയിച്ചശേഷമാണ് ഇവിടേക്ക് വരുന്നത്. മുരളി പഠിച്ചതും വളര്‍ന്നതുമെല്ലാം തൃശൂരിലാണ്.

തൃശൂകാരനായ മുരളീ തൃശൂരില്‍ മത്സരിക്കുമ്പോള്‍ മത്സരം കൂടുതല്‍ മുറുകും. ഇതെല്ലാം മുരളീധരന് ഗുണം ചെയ്യും. എന്നാല്‍, ആരാണ് ജനകീയെന്ന് ചോദിച്ചാല്‍ അത് ഇടതുപക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥിയായ വിഎസ് സുനില്‍കുമാറിനാണ്. ഇതിനാല്‍ തന്നെ കടുത്ത മത്സരമാണെന്നും പിസി ചാക്കോ പറ‍ഞ്ഞു.

ആൾക്കൂട്ടക്കൊലയിൽ കൂടുതൽ അറസ്റ്റിന് സാധ്യത, പൊലീസിന്‍റെ നിർണായക നീക്കം, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രണ്ടാം ബലാത്സം​ഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായേക്കില്ല, ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് രാഹുല്‍
വിജയലഹരിയിൽ മതിമറന്നെത്തി, എൽഡിഎഫ് പ്രവർത്തകരുടെ വീടിന് നേരെ എസ്ഡിപിഐ അക്രമം, സ്ഥാനാർത്ഥിയുടെ മകൾക്ക് പരിക്ക്