രണ്ടാം ലോകകേരളസഭയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം; ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

Published : Jan 01, 2020, 06:25 AM ISTUpdated : Jan 01, 2020, 07:00 AM IST
രണ്ടാം ലോകകേരളസഭയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം;  ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

Synopsis

ഒന്നിക്കാം സംവദിക്കാം മുന്നേറാം എന്ന മുദ്രാവാക്യവുമായി ചേരുന്ന രണ്ടാം ലോകകേരളസഭ വൈകിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്ഘാടനം ചെയ്യുന്നത്.

തിരുവനന്തപുരം: രണ്ടാംലോക കേരളസഭയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. മൂന്ന് ദിവസം നടക്കുന്ന സമ്മേളനത്തിൽ 47 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ഒന്നിക്കാം സംവദിക്കാം മുന്നേറാം എന്ന മുദ്രാവാക്യവുമായി ചേരുന്ന രണ്ടാം ലോകകേരളസഭ വൈകിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്ഘാടനം ചെയ്യുന്നത്. 

നാളെ മുതലാണ് പ്രതിനിധി സമ്മേളനം. സഭയിൽ പ്രതിപക്ഷം പങ്കെടുക്കില്ല. സമ്മേളനത്തിന്റെ സ്ഥിരം വേദിയുടെ നവീകരണത്തെച്ചൊല്ലിയാണ് ഇപ്പോൾ തർക്കം. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന്റെ നവീകരണം ധൂർത്താണെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്ക്കരിക്കുകയാണ്. സഭയിൽ നിന്ന് യുഡിഎഫ് അംഗങ്ങൾ രാജിവെച്ചു.

എന്നാൽ ലോകകേരളസഭയുടെ സ്ഥിരം വേദിയാണ് ഒരുക്കിയതെന്നാണ് സ്പീക്കർ ശ്രീരാമകൃഷ്ണന്റെ വിശദീകരണം. 9 കോടിയാണ് ചെലവായത് ഇത് നവകേരളസ‍ൃഷ്ടിക്ക് പ്രവാസികളുടെ പങ്കാണ് ഇത്തവണത്തെ ചർച്ച ചെയ്യുന്ന പ്രധാനവിഷയം. ജനപ്രതിനിധികൾ ഉൾപ്പടെ 351 അംഗങ്ങളുള്ള സഭ മൂന്ന് ദിവസം നീണ്ട് നിൽക്കും.

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം