ലോകായുക്ത ബിൽ നിയമസഭയിൽ 'ജുഡീഷ്യറിയുടെ അധികാരം എക്സിക്യൂട്ടീവിന് കവരാനുള്ളത്,ദൗര്‍ഭാഗ്യകരം ' പ്രതിപക്ഷനേതാവ്

Published : Aug 23, 2022, 02:16 PM ISTUpdated : Aug 23, 2022, 03:52 PM IST
ലോകായുക്ത ബിൽ നിയമസഭയിൽ 'ജുഡീഷ്യറിയുടെ അധികാരം എക്സിക്യൂട്ടീവിന് കവരാനുള്ളത്,ദൗര്‍ഭാഗ്യകരം '  പ്രതിപക്ഷനേതാവ്

Synopsis

14 ആം വകുപ്പിന്‍റെ  ഭേദഗതി ആണ് ഉദ്ദേശിക്കുന്നത്.ഭരണഘടനവിരുദ്ധവും സുപ്രീം കോടതി ഉത്തരവുകൾക്ക് എതിരെന്നും വി ഡി സതീശന്‍

തിരുവനന്തപുരം;വിവാദങ്ങള്‍ക്കിടെ ലോകായുക്ത ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി പി.രാജീവാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ജുഡീഷ്യറിയുടെ അധികാരം എക്സിക്യൂട്ടീവിന് കവരാനുള്ളതാണ് ഭേദഗതി.ജൂദീഷ്യൽ അധികാരത്തെ കവർന്നെടുക്കുന്ന അപ്പലേറ്റ് അതോറീട്ടി ആയി എക്‌സിക്യുറ്റീവ് മാറുന്നു സുപ്രീം കോടതി ഉത്തരവുകൾക്ക് വിരുദ്ധമായ ഭേദഗതിയാണ് വരുന്നത്.ജുഡീഷ്യൽ സംവിധാനത്തിന്‍റെ തീരുമാനം എങ്ങിനെ എക്സിക്യൂട്ടീവിന് തള്ളാൻ കഴിയും.ഭേദഗതി ഭരണഘടനയുടെ പതിനാലാം  അനുഛേദത്തിന്‍റെ ലംഘനമാണ്. .സിപിഐ മന്ത്രിമാരെ പ്രതിപക്ഷ നേതാവ് പരിഹസിച്ചു  സതീശൻ.നിങ്ങൾ തമ്മിൽ ഉണ്ടായ സെറ്റിൽമെന്‍റ്  എന്താണെന്ന് അറിയില്ല.പക്ഷെ ഇത് ദൗർഭാഗ്യകരമാണെന്ന് സതീശന്‍ പറഞ്ഞു.സിപിഐ മന്ത്രിമാർ ഇ ചന്ദ്ര ശേഖരൻ നായരുടെ പ്രസംഗം വായിച്ചു നോക്കണം.

 

ലോകായുക്ത ഏതിന്‍റെ  അടിസ്ഥാനത്തിൽ ആണ് പ്രവർത്തിക്കുന്നത് എന്നതാണ് പ്രധാനമെന്ന് നിയമമന്ത്രി പി.രാജീവ് വ്യക്തമാക്കി.
 ലോകയുക്ത ജുഡീഷ്യല്‍ ബോഡി അല്ല. അന്വേഷണ സംവിധാനം എന്നും മന്ത്രി പറഞ്ഞു.അഴിമതി തടയാൻ അല്ലെ ലോകയുക്ത രൂപീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.അന്വേഷണം നടത്തുന്ന ഏജൻസി തന്നെ ശിക്ഷ വിധിക്കുന്നത് എങ്ങിനെയെന്ന്  രാജീവ് തിരിച്ചടിച്ചു.അത് ലോകത്തു ഒരിടത്തും ഇല്ലാത്ത വ്യവസ്ഥയാണ്.ലോകയുക്ത നിയമത്തിലെ 14 ആം വകുപ്പ് ഭരണഘടനയെ മറികടക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.നിയമ സഭ ഒരിക്കൽ പാസാക്കിയ നിയമം ഭരണ ഘടന വിരുദ്ധം എന്ന് പറയാൻ നിയമ മന്ത്രിക്ക് അധികാരം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിച്ചു

 

ലോകയുക്തയെ തകർക്കാൻ ഭരണ ഘടനയെ കൂട്ട് പിടിക്കരുതെന്ന് മാത്യു കുഴൽ നാടൻ പറഞ്ഞു.ലോകയുക്ത നിയമം ഭരണ ഘടനാ വിരുദ്ധം എന്ന് എന്ത് കൊണ്ട് ജലീൽ കേസിൽ സർക്കാർ പറഞ്ഞില്ല.അറിവും യോഗ്യതയും ഇല്ലാത്തവരെ ലോകായുക്തയ്ക്ക് മുകളിൽ പരിശോധനക്ക് കൊണ്ട് വരുന്നു.ഭരണ ഘടനാ വിരുദ്ധം എന്ന് ഇപ്പോൾ നിയമ മന്ത്രി പറയുന്ന ലോകയുക്ത നിയമത്തെ നേരത്തെ പിണറായി പുകഴ്ത്തി.ഇപ്പോൾ ഈ ഭയം മടിയിൽ കനം  ഉള്ളത് കൊണ്ടാണ്. യെദിയൂരപ്പയുടെ അവസ്ഥയാണ്  മുഖ്യമന്ത്രിക്കെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

നിലവിലെ ലോകയുക്ത നിയമം കുറ്റാരോപിതനു പറയാൻ അവസരം നൽകുന്നില്ലെന്നു കെ കെ ശൈലജ പറഞ്ഞു.സാധാരണ പൗരന് ലഭിക്കേണ്ട നീതി തനിക്ക് നിഷേധിച്ചുവെന്ന് കെടി ജലീല്‍ പറഞ്ഞു.തന്‍റെ  ഭാഗം വിശദീകരിക്കാൻ അവസരം നൽകിയില്ല .ബന്ധു നിയമന കേസിൽ ലോകയുക്ത നടപടി അതിവേഗത്തിലായിരുന്നുവെന്നും ജലീല്‍ കുറ്റപ്പെടുത്തി.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം