തൃശ്ശൂരിൽ കിടക്ക നിർമാണ കമ്പനിയിലേക്ക് ചകിരിനാരുമായി പോയ ലോറിക്ക് തീപിടിച്ചു

Published : Sep 27, 2024, 01:15 PM ISTUpdated : Sep 27, 2024, 01:23 PM IST
തൃശ്ശൂരിൽ കിടക്ക നിർമാണ കമ്പനിയിലേക്ക് ചകിരിനാരുമായി പോയ  ലോറിക്ക് തീപിടിച്ചു

Synopsis

കുന്നംകുളത്ത് നിന്ന് ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു. മുമ്പും ഈ കമ്പനിയില്‍ വന്‍ തീപ്പിടുത്തമുണ്ടായിട്ടുണ്ട്. 

തൃശ്ശൂർ: തൃശ്ശൂരിൽ വേലൂർ തയ്യൂരിൽ ലോറിക്ക് തീപിടിച്ചു. തയ്യൂരിലെ ഏബല്‍ കിടക്ക നിര്‍മ്മാണ കമ്പനിയിലേക്ക് ചകിരി നാരുമായി വന്ന ലോറിക്കാണ് തീ പിടിച്ചത്. രാവിലെ 8.30 ഓടെയാണ് തീപിടുത്തമുണ്ടായത്. ലോറിക്ക് മുകളില്‍ ഉയര്‍ന്ന് നിന്നിരുന്ന ചകിരി നാര് വൈദ്യുതി കമ്പിയില്‍ ഉരസിയതാണ് തീപ്പിടുത്തത്തിന് കാരണമെന്ന് കരുതുന്നു. കുന്നംകുളത്ത് നിന്ന് ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു. മുമ്പും ഈ കമ്പനിയില്‍ വന്‍ തീപ്പിടുത്തമുണ്ടായിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്; രമേശ് ചെന്നിത്തല ഇന്നും മൊഴി നൽകിയില്ല, ‍‍ഞായറാഴ്ച മൊഴിയെടുക്കാമെന്ന് അറിയിച്ചു
പൂജപ്പുര സെൻട്രൽ ജയിലിൽ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആലപ്പുഴ സ്വദേശി തൂങ്ങിമരിച്ചു