
കൊച്ചി: പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോൽപാദന പദ്ധതി വി.ഡി സതീശൻ സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. ഈ നയം മദ്യപാനികള്‍ക്കുവേണ്ടിയുള്ളതല്ല, മദ്യപരെ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ളതാണ്. ജെന്‍സിക്കും സ്ത്രീശാക്തീകരണത്തിനുവേണ്ടി ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രഖ്യാപിക്കുമ്പോഴും ഈ വിഭാഗക്കാരെ മറ്റൊരുവഴിയെ ചൂഷണം ചെയ്യുന്നത് ഭൂഷണമല്ല. ഈ വിഭാഗക്കാരെ ലഹരി ആസക്തിയില്‍പ്പെടുത്തി അവരുടെ ബലഹീനതയെ ചൂഷണം ചെയ്ത് സര്‍ക്കാരിന് സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള അടവുനയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയത്തോട് വി.ഡി സതീശൻ സര്‍ക്കാരും നീതിയും കൂറും പുലര്‍ത്തണം. മാരക ലഹരികള്‍ക്കെതിരെ വാരിയേഴ്‌സിനെ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമ്പോള്‍ മദ്യത്തിന്റെ കാര്യത്തില്‍ ക്യാരിയേഴ്‌സിനെയും അടിമകളെയും സൃഷ്ടിക്കാനുള്ള നയത്തിലേക്ക് കടക്കരുത്. സര്‍ക്കാരില്‍ സാധാരണ ജനം പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. പ്രതീക്ഷയെ സര്‍ക്കാര്‍ തകിടം മറിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam