ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു; കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; ശക്തിയാർജ്ജിച്ച് ബിപോർജോയ്

Published : Jun 09, 2023, 02:35 PM ISTUpdated : Jun 09, 2023, 02:58 PM IST
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു; കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; ശക്തിയാർജ്ജിച്ച് ബിപോർജോയ്

Synopsis

അടുത്ത 36 മണിക്കൂറിൽ ബിപോർജോയ് ചുഴലിക്കാറ്റ് കൂടുതൽ വേഗത്തിൽ മുന്നോട്ട് പോകും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തപ്രാപിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടനുബന്ധിച്ച് കേരളത്തിൽ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ ഇടിക്കും മിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജൂൺ 9 മുതൽ 11 വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അതേസമയം മധ്യകിഴക്കൻ അറബിക്കടലിന് മുകളിൽ ബിപോർജോയ് ( Biparjoy) അതി തീവ്ര ചുഴലിക്കാറ്റായി (Very Severe Cyclonic Strom) സ്ഥിതി ചെയ്യുന്നുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിക്കുന്നത്.  അടുത്ത 36 മണിക്കൂറിൽ ബിപോർജോയ് ചുഴലിക്കാറ്റ് കൂടുതൽ വേഗത്തിൽ മുന്നോട്ട് പോകും. വടക്ക് - കിഴക്ക് ദിശയിലേക്കാവും തുടർന്നുള്ള മൂന്ന് ദിവസത്തിൽ ചുഴലിക്കാറ്റ് സഞ്ചരിക്കുക. ഗതി മാറിയാൽ ബിപോർജോയ് ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം 

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി