
കൊച്ചി : വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തി്നറെ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 36 രൂപയുടെ കുറവാണുണ്ടായത്.1991 രൂപയാണ് പുതിയ വില. എന്നാൽ വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
read more ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി ഇന്നവസാനിക്കും
പെട്രോളും ഡീസലും വിറ്റത് നഷ്ടത്തിൽ; ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മൂന്നു മാസത്തെ കണക്കുകൾ ഇങ്ങനെ
ദില്ലി: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ പെട്രോളും ഡീസലും നഷ്ടത്തിലാണ് വിറ്റതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നുമാസ കാലയളവിൽ പെട്രോൾ ലിറ്ററിന് പത്തു രൂപയും ഡീസൽ ലിറ്ററിന് 14 രൂപയും നഷ്ടത്തിലാണ് വിറ്റത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ആദ്യമായാണ് നഷ്ടത്തിൽ സാമ്പത്തിക പാദത്തിലെ വ്യാപാരം അവസാനിപ്പിച്ചത്.
ഏപ്രിൽ ജൂൺ മാസ കാലയളവിൽ 1992 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5941 കോടി രൂപയായിരുന്നു ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ലാഭം. ഇക്കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നു മാസത്തിൽ 6021.9 കോടി രൂപ ലാഭം നേടിയ ശേഷമാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നഷ്ടത്തിലേക്ക് വീണത്.
ഇതിനു മുൻപ് 2020 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് കമ്പനി നഷ്ടം നേരിട്ടത്. ഉയർന്ന വിലയ്ക്ക് ക്രൂഡോയിൽ വാങ്ങേണ്ടി വന്നതും സംസ്കരിക്കാനുള്ള ചെലവ് ഉയർന്നതും ആയിരുന്നു അന്ന് നഷ്ടത്തിലേക്ക് നയിച്ചത്. അന്താരാഷ്ട്ര വില നിലവാരത്തെ അടിസ്ഥാനമാക്കി രാജ്യത്തെ എണ്ണകമ്പനികൾ ദിവസവും വില പരിഷ്കരിക്കാറുണ്ട്. എന്നാൽ തെരഞ്ഞെടുപ്പും മറ്റും ഉണ്ടാകുമ്പോൾ ഇത്തരത്തിൽ വില പരിഷ്കരിക്കുന്നത് മരവിപ്പിക്കാറുമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam