ഈ ഓണത്തിന് ലുലുവിൽ പോയോ? ഇല്ലേൽ വിട്ടോ! ലേലം വിളിയിൽ തുടങ്ങും ആഘോഷം, സന്ദർശകരെ കാത്തിരിക്കുന്നത് നിറയെ സമ്മാനം

Published : Sep 13, 2024, 01:26 AM ISTUpdated : Sep 13, 2024, 01:28 AM IST
ഈ ഓണത്തിന് ലുലുവിൽ പോയോ? ഇല്ലേൽ വിട്ടോ! ലേലം വിളിയിൽ തുടങ്ങും ആഘോഷം, സന്ദർശകരെ കാത്തിരിക്കുന്നത് നിറയെ സമ്മാനം

Synopsis

വെള്ളിയാഴ്ച അവതാരകൻ മാത്തുക്കുട്ടി നയിക്കുന്ന ലേലം വിളിയോടെയാണ് ആഘോഷങ്ങൾ തുടങ്ങുന്നത്

കൊച്ചി: ഓണാഘോഷത്തിന്റെ വർണകാഴ്ചകളുമായി ലുലു ഉത്സവാന്തരീക്ഷത്തിലാണ്. ഗൃഹാതുര ഓർമ്മകളും മലയാള തനിമയും വിളിച്ചോതിയുള്ള അലങ്കാരങ്ങളാണ് ഉപഭോക്താക്കളെ സ്വീകരിക്കുന്നത്. കേരളീയ പൈതൃകത്തിന്റെ മനോഹാര്യതയുമായി നിറയെ കലാപരിപാടികളും ലുലുവിൽ തുടങ്ങി. സെപ്റ്റംബർ 22 വരെ നീണ്ടു നിൽക്കുന്ന ഓണാഘോഷങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ സാന്നിദ്ധ്യത്തിൽ കോച്ച് മികേൽ സ്റ്റോറെയാണ് വിളക്ക് കൊളുത്തി തുടക്കം കുറിച്ചത്.

ബ്ലാസ്റ്റേഴ്സിലെ  മുഴുവൻ താരങ്ങളെയും ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ ബി സ്വരാജ്, കൊച്ചി ലുലു മാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ് , ലുലു ഹൈപ്പർ മാർക്കറ്റ് ഡപ്യൂട്ടി ജനറൽ മാനേജർ ആർ രാജീവ്,  മാൾ സെക്യൂരിറ്റി മാനേജർ കെ ആർ ബിജു എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. കേരള ബ്ലാസ്റ്റേഴ്സ് സി എം ഒ ആന്റണി മനു, കെ പി രാഹുൽ, സച്ചിൻ സുരേഷ്, സോം കുമാർ,നോറ ഫെർണാണ്ടസ്, മിലോസ് ഡ്രിൻസിപ്, അലക്സാണ്ടർ കോയ്ഫ്, പ്രീതം കോട്ടാൽ , ഹോർമിപാം, സന്ദീപ് സിങ്, വിബിൻ മോഹൻ മുഹമ്മദ് അസ്ഹർ എന്നിവരും സംബന്ധിച്ചു.

ഐക്യത്തിന്റെ സന്ദേശം വിളിച്ചോതിയാണ് ലുലുവിലെ ഓണാഘോഷം. നിരവധി പരിപാടികളാണ് ഓണനാളുകളിൽ ഒരുക്കിയിരുന്നത്. വെള്ളിയാഴ്ച അവതാരകൻ മാത്തുക്കുട്ടി നയിക്കുന്ന ലേലം വിളിയോടെയാണ് ആഘോഷങ്ങൾ തുടങ്ങുന്നത്. ലുലുവിലെ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ലേലം വിളിച്ച്  ഉപഭോക്താകൾക്ക് സ്വന്തമാക്കാം. മെഗാകേരള ആർട്ട് ഫ്യൂഷനാണ് ശനിയാഴ്ച ഒരുക്കിയിരിക്കുന്നത്. ഞയറാഴ്ച തൃശൂരിൽ നിന്നുള്ള പുലികളിസംഘത്തിന്റെ പുലികളിയും നടക്കും. തെയ്യം, പൂതത്താൻതിറ, തായമ്പക, തിരുവാതിരകളി, കളരിപ്പയറ്റ്  തുടങ്ങി നിരവധി കലാപരിപാടികളാണ് തുടർന്നുള്ള ദിവസങ്ങളിൽ. സെപ്റ്റംബർ 21 ന് നടക്കുന്ന ആട്ടം തേക്കിൻകാട് ബാൻഡുകളുടെ പ്രകടനം ആവേശം ഇരട്ടിയാക്കും. കൂടാതെ, ലുലു സ്റ്റോറുകളിൽ ആകർഷകമായ ഓണം ഓഫറുകളും സമ്മാനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ആവേശകരമായ വടംവലി മത്സരവും ഒരുക്കിയിട്ടുണ്ട്. 22 ന്  ശിങ്കരിമേളത്തോടെ ആഘോഷങ്ങൾക്ക് കൊടിയിറങ്ങും.

ഡോക്ടർമാർ ചർച്ചക്ക് എത്തുന്നില്ല, ഒടുവിൽ മമതയുടെ പ്രഖ്യാപനം; 'മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാനും തയ്യാർ'

സഹിക്കാനാകുന്നില്ലല്ലോ, എങ്ങും സങ്കടം മാത്രം, കണ്ണീരണിഞ്ഞ് കേരളം; അത്രമേൽ വേദനയോടെ ജെൻസന് വിടനൽകി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ