സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണം മുടങ്ങും, സർക്കാർ നൽകുന്നത് തുച്ഛമായ പണം, പിരിവെടുക്കാൻ അനൌദ്യോഗിക നിർദേശം

Published : Sep 01, 2022, 06:52 AM IST
സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണം മുടങ്ങും, സർക്കാർ നൽകുന്നത് തുച്ഛമായ പണം, പിരിവെടുക്കാൻ അനൌദ്യോഗിക നിർദേശം

Synopsis

ആഴ്ചയിൽ ഒരു കുട്ടിക്ക് കിട്ടുന്ന നാൽപ്പതു രൂപയിൽ പാലിനും മുട്ടക്കും മാത്രം 24 രൂപ ചെവലാകും. ബാക്കി പതിനാറു രൂപ വച്ചാണ് അഞ്ചു ദിവസം കറികളുണ്ടാക്കേണ്ടത്

ഇടുക്കി : വിലക്കയറ്റം രൂക്ഷമായതോടെ സംസ്ഥാനത്തെ സ്‌കൂളുകളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ. സർക്കാ‍ർ അനുവദിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് ഉച്ച ഭക്ഷണം നൽകാനാകാതെ വിഷമിക്കുകയാണ് സ്ക്കൂളുകൾ. കടം കൂടിയതോടെ സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ താമസിയാതെ ലക്ഷക്കണക്കിന് കുട്ടികൾക്ക് സ്കൂളിൽ നിന്നുളള ഉച്ച ഭക്ഷണം കിട്ടാതെയാകും

ആഴ്ചയിൽ രണ്ടു ദിവസം പാലും മുട്ടയും. ഓരോ ദിവസവും വ്യത്യസ്തവും പോഷക സമൃദ്ധവുമായ രണ്ടു കറികളെങ്കിലും കൂട്ടി ഊണ്. ഈ മെനു അനുസരിച്ച് കുട്ടികൾക്ക് ഭക്ഷണം നൽകാൻ അനുവദിക്കുന്നതോ, ഒരാൾക്ക് പരമാവധി എട്ടു രൂപ. കുട്ടികളുടെ എണ്ണം കൂടിയാൽ ഇതും ഏഴും ആറുമായി കുറയും. ആഴ്ചയിൽ ഒരു കുട്ടിക്ക് കിട്ടുന്ന നാൽപ്പതു രൂപയിൽ പാലിനും മുട്ടക്കും മാത്രം 24 രൂപ ചെവലാകും. ബാക്കി പതിനാറു രൂപ വച്ചാണ് അഞ്ചു ദിവസം കറികളുണ്ടാക്കേണ്ടത്. ഗ്യാസിനും സാധനങ്ങളെത്തിക്കാനുള്ള ചെലവും കഴിഞ്ഞാൽ ബാക്കിയുള്ളത് ഒരാഴ്ടത്തേക്ക് രണ്ടു രൂപ. 2016 ൽ നിശ്ചയിച്ചതാണ് ഈ തുക. ഇതിനു ശേഷം സാധനങ്ങൾക്കും ഗ്യാസിനുമൊക്കെയ വില ഇരട്ടിയോളമായി. ആനുപാതികമായി തുക കൂട്ടണമെന്ന് മുഖ്യമന്ത്രി വരെയുള്ളവർക്ക് നിരവധി തവണ നിവേദനം നൽകി. നിയമ സഭയിലുംഅവതരിപ്പിച്ചു. എന്നാലിവരെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്.

സ‍ർക്കാർ അനുകൂല തീരുമാനം എടുക്കാൻ വൈകിയാൽ സംസ്ഥാനത്തെ 12,200 ല്‍ പരം സ്‌കൂളുകളിലെ 29 ലക്ഷത്തിലധികം കുട്ടികള്‍ക്ക് സ്കൂളിൽ നിന്ന് നൽകുന്ന ഉച്ചഭക്ഷണം കിട്ടാതാകും. അധിക തുകക്കായി പൊതുജനങ്ങളിൽ നിന്നും പിരിവെടുക്കണം എന്നാണ് അനൗദ്യോഗിക നി‍ർദ്ദേശം. കഞ്ഞിക്കു വകയില്ലാത്ത പാവപ്പെട്ട രക്ഷകർത്താക്കളിൽ നിന്നും എങ്ങനെ പിരിവെടുക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ പ്രധാന അധ്യാപകർ.

ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്തിനും മതിൽ നിർമാണത്തിനും 42.90 ലക്ഷം രൂപ അനുവദിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി പ്രതിയായ കേസ്: ഇന്ന് കോടതിയിൽ ഹാജരാക്കും, സാമ്പത്തിക തട്ടിപ്പിൽ മുഖ്യ കണ്ണികളിൽ ഒരാളെന്ന് ക്രൈംബ്രാഞ്ച്
രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും