കഥയും കവിതയുമെഴുതി പറന്നു നടന്ന മഞ്ജലികക്ക് നന്നായി ശ്വസിക്കണം; അതിനായി, വേണം സുമനസുകളുടെ കൈത്താങ്ങ്

Published : Jan 06, 2026, 01:07 PM IST
manjalika

Synopsis

ഗുരുതര ശ്വാസകോശ രോഗം മൂലം ബുദ്ധിമുട്ടുകയാണ് തിരുവനന്തപുരം സ്വദേശിയായ 15കാരി മഞ്ജലിക. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മഞ്ജലികയുടെ ശ്വാസകോശം മാറ്റിവെക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് ലക്ഷങ്ങളാണ് ചെലവ്.

കൊച്ചി: ഗുരുതര ശ്വാസകോശ രോഗം മൂലം ബുദ്ധിമുട്ടുകയാണ് തിരുവനന്തപുരം സ്വദേശിയായ 15കാരി മഞ്ജലിക. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ഒന്നര മാസത്തെ ചികിത്സയ്ക്കുശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് മഞ്ജലികയെ. ശ്വാസകോശം മാറ്റിവയ്ക്കൽ മാത്രമാണ് പരിഹാരം. ഇതിനുള്ള ചിലവ് താങ്ങാനാവുന്നില്ല അച്ഛൻ രാജേഷിനും അമ്മ മഞ്ജുവിനും. 80 ലക്ഷത്തിലധികം രൂപ വരുന്ന ശ്വാസകോശം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. സുമനസുകളുടെ സഹായവും പിന്തുണയുമുണ്ടെങ്കിലെ മഞ്ജലികയുടെ ശസ്ത്രക്രിയ നടത്താനാകു. പന്ത്രണ്ടുവര്‍ഷം കാത്തിരുന്നാണ് തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശികളായ രാജേഷിനും മഞ്ജുവിനും പെണ്‍കുഞ്ഞ് ജനിച്ചത്. അവള്‍ക്ക് അവര്‍ മഞ്ജലികയെന്ന് പേരിട്ടു. ചിത്രം വരക്കാനും കഥയെഴുതാനും കവിതകളെഴുതാനും ഏറെ താത്പര്യമുള്ള മഞ്ജലിക്ക് ഇക്കഴിഞ്ഞ നവംബറിലാണ് ആദ്യമായി ആരോഗ്യപ്രശ്നമുണ്ടായതെന്ന് രാജേഷും മഞ്ജുവും പറയുന്നു. പെട്ടെന്ന് ശ്വാസമുണ്ടാകുകയും ഓക്സിജൻ കുറയുകയുമായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

കടുത്ത ന്യൂമോണിയാണെന്ന് പറഞ്ഞ് അപ്പോള്‍ തന്നെ ഐസിയുവിൽ അഡ്മിറ്റാക്കി. 40 ദിവസത്തോളം മെഡിക്കൽ കോളേജിൽ ചികിത്സ തുടര്‍ന്നു. പരിശോധനയിൽ ശ്വാസകോശത്തിന് തകരാറുണ്ടെന്ന് കണ്ടെത്തി. സിടി സ്കാൻ പരിശോധനയടക്കം നടത്തി. ശ്വാസകോശ ഭീത്തിയിൽ തകരാറുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ശ്വാസകോശം മാറ്റിവെക്കൽ അല്ലാതെ മറ്റു വഴികളില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. തുടര്‍ ചികിത്സക്കായാണ് എറണാകുളത്തെ ആശുപത്രിയിലെത്തിയതെന്നും ഉള്ളതെല്ലാം വിറ്റും നാട്ടുകാരുടെ സഹായവും കൊണ്ടാണ് ഇതുവരെ ചികിത്സ നടത്തിയതെന്നും രാജേഷും മഞ്ജുവും പറയുന്നു. 80ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ ചികിത്സക്കുപോലും ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഈ തുക എങ്ങനെയുണ്ടാക്കുമെന്ന് അറിയില്ല. മെഡിക്കൽ കോളേജിൽ ഐസിയുവിലായിരുന്നപ്പോഴും എട്ട് കഥകളും രണ്ട് കവിതകളും മൂന്ന് ബുക്ക് നിറയെ പടവും വരച്ച് നൽകി ഡോക്ടര്‍മാര്‍ക്ക് ക്രിസ്മസ് കാര്‍ഡും ഉണ്ടാക്കി നൽകിയാണ് മകള്‍ ഇവിടേക്ക് ചികിത്സക്ക് വന്നതെന്നും അവളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നത് മാത്രമാണ് ആഗ്രഹമെന്നും മഞ്ജു പറയുന്നു. ചികിത്സാസഹായത്തിനായി നാട്ടുകാര്‍ രാജേഷിന്‍റെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. യന്ത്രസഹായത്തോടെയാണ് ഇപ്പോള്‍ മഞ്ജലിക ശ്വസിക്കുന്നത്.

അക്കൗണ്ട് വിവരങ്ങള്‍:

ACCOUNT HOLDER - RAJESH G

BRANCH -FEDERAL BANK ,VENJARAMOODU

ACCOUNT NUMBER- 1422 0100 0965 59

IFSC - FDRL0001422

Gpay - 9847583344

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കനഗോലു പോലും പറഞ്ഞു, കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല, യുഡിഎഫ് വെറും പി.ആർ മുന്നണി'യായി'; പരിഹസിച്ച് ശിവൻകുട്ടി
ഇപ്പോൾ ആഘോഷിച്ചില്ലെങ്കിൽ പിന്നെയെപ്പോൾ, വമ്പൻ സന്തോഷം പങ്കുവെച്ച് ഗണേഷ് കുമാർ; വരുമാനത്തിൽ റെക്കോർഡിട്ട് കെഎസ്ആർടിസി