എംഎ യൂസഫലിയുടെ നാട്ടികയിലെ കെട്ടിടം 1000 കിടക്കകളുള്ള സെക്കന്‍റ് ലെയർ ട്രീറ്റ്മെന്‍റ് സെന്‍ററാക്കും

By Web TeamFirst Published Jul 11, 2020, 6:37 PM IST
Highlights

എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം സെക്കന്റ് ലെയർ ട്രീറ്റ്മെന്റ് സെന്ററാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തൃശൂര്‍ നാട്ടികയിൽ എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം സെക്കന്റ് ലെയർ ട്രീറ്റ്മെന്റ് സെന്ററാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ 1000 കിടക്കകൾ തയ്യാറാക്കും. മാർക്കറ്റുകളിൽ നിയന്ത്രണം കർശനമാക്കി. തൃശൂർ പൊലീസ് ഓപറേഷൻ ഷീൽഡ് പ്രവര്‍ത്തനം ഏറ്റെടുത്ത് നടപ്പാക്കിവരികയാണ്. മെഡിക്കൽ കോളേജിൽ രണ്ട് നെഗറ്റീവ് പ്രഷർ ഓപ്പറേഷൻ തിയേറ്റർ സജ്ജമാക്കുകയും പ്ലാസ്മ ചികിത്സ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 

ആശങ്കമുനയില്‍ സംസ്ഥാനം; ഇന്ന് 488 പേർക്ക് കൊവിഡ് 

സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 234 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 143 പേർക്കാണ് രോഗമുക്തി. രണ്ട് പേർ കൊവിഡ് മൂലം മരണമടഞ്ഞു. തിരുവനന്തപുരത്ത് 66കാരനായ സെയ്ഫുദ്ദീനും എറണാകുളത്ത് 79 കാരനായ പികെ ബാലകൃഷ്ണനുമാണ് മരിച്ചത്. 

രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 76 പേരും സമ്പർക്കം മൂലം 234 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഐടിബിപി രണ്ട്, ബിഎസ്എഫ് രണ്ട്, ബിഎസ്ഇ നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12104 സാംപിളുകള്‍ പരിശോധിച്ചു. 

വാര്‍ത്താസമ്മേളനം തല്‍സമയം കാണാം

click me!