
കോഴിക്കോട്: മുൻ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ സ്മരാണാർത്ഥം രാംവിലാസ് പാസ്വാൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം.എ. യുസഫലിക്ക് സമർപ്പിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജാതി,മത, രാഷ്ടീയ ഭേദമേന്യ നിർധനർക്ക് നൽകുന്ന സഹായം പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് ട്രസ്റ്റ് പ്രസിഡന്റ് എം. മെഹബൂബ് പറഞ്ഞു. ഡിസംബർ 11ന് കോഴിക്കോട് കേസരി ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ഡോ. പശുപതി കുമാർ പരാസ് പുരസ്കാരം സമ്മാനിക്കും. ചടങ്ങിൽ മാധ്യമ അവാർഡുകളും വിതരണം ചെയ്യും. വാർത്ത സമ്മേളനത്തിൽമാനേജ്മെന്റ് ട്രസ്റ്റി അംഗങ്ങളായ മുഹമ്മദ് ഇഖ്ബാൽ ഖാൻ, കെ.സി. അഭിലാഷ്, ആർ.എൽ.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി രാജൻ ചൈത്രം, ജില്ല പ്രസിഡന്റ് കാളക്കണ്ടി അരുൺകുമാർ എന്നിവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam