മുഹിമ്മാത്ത് സീനിയർ സെക്രട്ടറി എം.അന്തുഞ്ഞി മൊഗർ അന്തരിച്ചു

Published : Jul 30, 2023, 09:26 PM ISTUpdated : Jul 30, 2023, 09:29 PM IST
മുഹിമ്മാത്ത് സീനിയർ സെക്രട്ടറി എം.അന്തുഞ്ഞി മൊഗർ അന്തരിച്ചു

Synopsis

കിഡ്നി സംബന്ധമായ രോ​ഗങ്ങളാൽ വർഷങ്ങളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് രാത്രി മുഹിമ്മാത്ത് ഖബർ സ്ഥാനിൽ ഖബറടക്കും നടക്കും. മഞ്ചേശ്വരം കുമ്പള സംയുക്ത മഹല്ല് ജമാഅത്ത് സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. 

കാസർകോട്: കാസർകോട് മുഹിമ്മാത്ത് സീനിയർ സെക്രട്ടറിയും സുന്നി മാനേജ്മെൻ്റ് അസോസിയേഷൻ മുൻ ജില്ലാ ജനറൽ സെക്രട്ടറിയുമായ എം.അന്തുഞ്ഞി മൊഗർ (72) അന്തരിച്ചു. കിഡ്നി സംബന്ധമായ രോ​ഗത്താൽ വർഷങ്ങളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് രാത്രി മുഹിമ്മാത്ത് ഖബർ സ്ഥാനിൽ ഖബറടക്കം നടക്കും. മഞ്ചേശ്വരം കുമ്പള സംയുക്ത മഹല്ല് ജമാഅത്ത് സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. 

മുഹിമ്മാത്ത് സ്ഥാപിത കാലം മുതൽ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾക്കൊപ്പം സുന്നി സംഘടനാ സ്ഥാപന പ്രവർത്തനങ്ങളിൽ സജീവമായി നേതൃത്വം വഹിച്ച എം. അന്തുഞ്ഞി മൊഗർ എസ് വൈ എസ് പുത്തിഗെ പഞ്ചായത്ത് ജനറൽ സെക്രട്ടറി, മേഖലാ, സോൺ, ജില്ലാ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. എസ് എം എ സാരഥി എന്ന നിലയിൽ വിവിധ മഹല്ല് സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ നേതൃത്വം നൽകി. മൊഗറസുക്ക മഹല്ല് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. ജി സി സി കേന്ദ്രമായി പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്ന മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറം ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡിന് എം അന്തുഞ്ഞി മൊഗർ അർഹനായിരുന്നു.

വെട്ടിക്കൊണ്ടിരിക്കെ പുളിമരം അപ്രതീക്ഷിതമായി മറുവശത്തേക്ക് വീണു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പരേതനായ മൊഗർ മഹമ്മദ് ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഖദീജ, മക്കൾ: അഷ്റഫ്, നവാസ്, ഹസീന, സാജിദ, ശാക്കിറ. മരുമക്കൾ: ഫാറൂഖ് നടുബയൽ,ലത്തീഫ് ആരിക്കാടി, മാഹിൻ മാങ്ങാട്, മുനീറ കൊറ്റുമ്പ, അലീമത്ത് സന അഢ്യനട്ക്ക. സഹോദരങ്ങൾ: അലി മൊഗർ, ഇബ്രാഹിം മൊഗർ, മർയമ്മ, റുഖിയ്യ. എം. അന്തുഞ്ഞി മൊഗറിൻ്റെ വിയോഗത്തിൽ മുഹിമ്മാത്ത് പ്രസിഡൻ്റ് ഇൻഡ്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സമസ്ത വൈ പ്രസിഡന്റ്  സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ,മുഹിമ്മാത്ത് ജന സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി തുടങ്ങിയവർ അനുശോചിച്ചു.

കോൺ​ഗ്രസ് നേതാവ് കെ എസ് ബി എ തങ്ങൾ അന്തരിച്ചു
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ, സർക്കാർ വിജ്ഞാപനം ഉടൻ