
കോഴിക്കോട്: മുഹമ്മദ് റിയാസിന്‍റെ പ്രതിച്ഛായ പരാമര്‍ശത്തില്‍ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. പ്രതിച്ഛായ എന്ന പ്രയോഗം തന്നെ കമ്യൂണിസ്റ്റ് വിരുദ്ധമെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്‍റെ പ്രതികരണം. പ്രതിച്ഛായ എന്നത് വലതുപക്ഷ പ്രയോഗമാണ്. പാര്‍ട്ടിയുടെ പ്രതിച്ഛായയാണ് കമ്മ്യൂണിസ്റ്റുകാരുടെ പ്രതിച്ഛായയെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിക്കും സര്‍ക്കാരിനും പ്രതിരോധം തീര്‍ക്കുക എന്നത് പാര്‍ട്ടിയിലെ എല്ലാവരും നിര്‍വഹിച്ച് പോരുന്ന ചുമതലയാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇല്ലെന്നുമാണ് മുഹമ്മദ് റിയാസിന്‍റെ പ്രതിച്ഛായ പരാമര്‍ശത്തോട് പ്രതികരിച്ച എം ബി രാജേഷ് വിശദീകരിച്ചത്. മന്ത്രിയായാലും അല്ലെങ്കിലും ഇത് ചെയ്യണമെന്നും എം ബി രാജേഷ് പ്രതികരിച്ചു.
Also Read: മുഹമ്മദ് റിയാസിന്റെ 'മന്ത്രിമാരുടെ പ്രതിച്ഛായ' പരാമർശം, സിപിഎമ്മിൽ ചർച്ചയാകുന്നു
പ്രതിച്ഛായ ഓർത്ത് മന്ത്രിമാർ അഭിപ്രായം പറയാൻ മടിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ട് എന്നുമായിരുന്നു മുഹമ്മദ് റിയാസിന്‍റെ പരാമർശം. രണ്ടാം പിണറായി സർക്കാർ രണ്ട് വർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ പ്രവർത്തനത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു റിയാസിന്റെ പ്രതിച്ഛായ പരാമർശം. എൽഡിഎഫ് മന്ത്രിമാർ എല്ലാവരും സർക്കാർ നിലപാട് ശക്തമായി അവതരിപ്പിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു മന്ത്രിമാർ രാഷ്ട്രീയം പറയേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് മുഹമ്മദ് റിയാസ് ഓർമ്മിപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam