'അമിത് ഷായെ വള്ളംകളിക്ക് ക്ഷണിച്ചത് ലാവലിൻ കേസിൽ സഹായം തേടി'; പ്രതിഫലനം ഉടൻ കാണാമെന്ന് എം കെ മുനീർ

By Web TeamFirst Published Aug 28, 2022, 8:33 AM IST
Highlights

തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം-ബിജെപി ബാന്ധവം ഉണ്ടാക്കിയിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനം അടുത്ത തെരെഞ്ഞെടുപ്പുകളിൽ കാണാം

കോഴിക്കോട്: നെഹ്‍റു ട്രോഫി വള്ളംകളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ, മുഖ്യമന്ത്രി ക്ഷണിച്ചത് ലാവലിൻ കേസിൽ സഹായം തേടിയെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീർ. ഇതിനൊപ്പം രാഷ്ട്രീയ ലക്ഷ്യം കൂടി മുന്നിൽക്കണ്ടാണ് അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം-ബിജെപി ബാന്ധവം ഉണ്ടാക്കിയിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനം അടുത്ത തെരെഞ്ഞെടുപ്പുകളിൽ കാണാം. കേരളത്തിലെ ജനങ്ങളെ ധ്രുവീകരിക്കാനുള്ള ബിജെപി ശ്രമത്തിന് സിപിഎം സഹായം നൽകുകയാണ്. ന്യൂനപക്ഷ സംരക്ഷകരാണ് തങ്ങളെന്ന സിപിഎം വാദം ഇതോടെ പൊളിഞ്ഞെന്നും എം.കെ.മുനീർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. അമിത്ഷായും പിണറായിയും തമ്മിൽ നല്ല ബന്ധമാണെന്നും മുനീർ ആരോപിച്ചു.
 

click me!