
കണ്ണൂർ: കേരളത്തിലെ പ്രതിപക്ഷം തീരെ പോരെന്ന് കഥാകൃത്ത് എം മുകുന്ദൻ (M Mukundan). എന്തുണ്ടായാലും മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന് മാത്രമാണ് അവർ പറയുന്നതെന്ന് മുകുന്ദൻ വിമർശിച്ചു. കേരളത്തിലെ ഇടത് ഭരണത്തുടർച്ചയിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നല്ല റോഡുകളടം സംസ്ഥാനത്ത് ഇപ്പോള്‍ വികസനം ഉണ്ടാകുന്നുണ്ട്. കേന്ദ്രത്തിൽ ഒരു നേതാവ് രാജ്യമായി മാറുന്ന കാഴ്ചയാണെന്നും മുകുന്ദൻ കൂട്ടിച്ചേര്‍ത്തു.
ജെസിബി പുരസ്കാരനേട്ടത്തിലെ സന്തോഷം ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവയ്ക്കുകയായിരുന്നു മലയാളികളുടെ പ്രിയകഥാകാരൻ. ജെസിബി പുരസ്കാരം കിട്ടിയതിലൂടെ ദൽഹി ഗാഥകൾക്ക് ലോകത്തെമ്പാടും വായനക്കാരുണ്ടാകും. നാൽപത് കൊല്ലം ജീവിച്ച തലസ്ഥാന നഗരം ഓക്സിജൻ പോലും കിട്ടാത്ത ഇടമായി മാറിയെന്നും മുകുന്ദന്‍ പറഞ്ഞു.
കേരളത്തിൽ ഇടത് ഭരണത്തുടർച്ചയുണ്ടായത് നല്ലതിനാണ്. എന്ത് സംഭവിച്ചാലും മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മാത്രം പറയുന്ന പ്രതിപക്ഷം അത്രയ്ക്ക് പോരെന്നും എം മുകുന്ദൻ പറഞ്ഞു. മയ്യഴിയുടെ കഥാകാരനായ താൻ ഇനി മുതൽ ദില്ലിയുടെ കഥാകാരനായി അറിയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രതിനിധി നൗഫൽ ബിൻ യൂസഫുമായി സംസാരിക്കുകയായിരുന്നു മുകുന്ദനും വിവർത്തക ഫാത്തിമ ഇ വിയും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam