അഞ്ച് മാസം ജയിലിൽ, കോടതികളിൽ കണ്ണുനട്ട് ശിവശങ്കർ; ജാമ്യ ഹർജിയിൽ നിർണായക തീരുമാനം ഇന്നുണ്ടായേക്കും

Published : Jul 12, 2023, 01:46 AM IST
അഞ്ച് മാസം ജയിലിൽ, കോടതികളിൽ കണ്ണുനട്ട് ശിവശങ്കർ; ജാമ്യ ഹർജിയിൽ നിർണായക തീരുമാനം ഇന്നുണ്ടായേക്കും

Synopsis

ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് നേരത്തെ പിന്മാറിയിരു

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് നേരത്തെ പിന്മാറിയിരുന്നു. ഹർജി ജസ്റ്റിസ് കൗസറിന്റെ ബെഞ്ചിൽ നിലനിൽക്കില്ലെന്ന ഡെപ്യൂട്ടി സോളിസിറ്റർ ജനറലിന്റെ വാദം അംഗീകരിച്ചായിരുന്നു പിന്മാറ്റം.

3 ജില്ലകളിൽ ഇന്നും നിശ്ചിത അവധി; മഴ ഭീഷണി ഒഴിഞ്ഞെന്ന് കരുതണ്ട, 5 ജില്ലകളിൽ ജാഗ്രത, വിവരങ്ങൾ അറിയാം

ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ശിവശങ്കർ നൽകിയ ഹർജി യഥാർഥമാണെന്ന് കരുതുന്നതായും, മെഡിക്കൽ റിപ്പോർട്ടിൽ നിന്ന് അക്കാര്യം വ്യക്തമാണെന്നും അന്ന്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ മെഡിക്കൽ രേഖകളിൽ സംശയമുള്ളതായാണ് ഇ ഡി നിലപാട്. നേരെത്തെ ആരോഗ്യ കാരണം ചൂണ്ടികാട്ടി ജാമ്യം നേടിയ ശേഷം സർവീസിൽ നിന്ന് വിരമിക്കും വരെ ഓഫിസിൽ പോയിരുന്നതായും ഇ ഡിചൂണ്ടികാട്ടിയിട്ടുണ്ട്.

സുപ്രീംകോടതി ഇന്ന് പരിഗണിക്കുമോ?

അതേസമയം കഴിഞ്ഞ അഞ്ച് മാസമായി ജയിലിൽ കഴിയുന്നുവെന്ന് ചൂണ്ടികാട്ടിയുള്ള ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയുടെ പരിഗണിച്ചേക്കും. ഈ മാസം പന്ത്രണ്ടിന് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഈ മാസം ഏഴാം തിയതി കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14 നാണ് ശിവശങ്കർ അറസ്റ്റിലായത്. ഇതിന് ശേഷം ജാമ്യാപേക്ഷയുമായി ശിവശങ്കർ കൊച്ചിയിലെ പ്രത്യേക  ഇ ഡി കോടതിയിലും ഹൈക്കോടതിയിലും എത്തിയിരുന്നെങ്കിലും ഇവയെല്ലാം തളളിയിരുന്നു. ഇതിന് ശേഷമാണ് ശിവശങ്കർ കഴിഞ്ഞ ഏപ്രിലിൽ സുപ്രീംകോടതിയിൽ ജാമ്യ ഹർജിയുമായി എത്തിയത്. ചികിത്സക്കായി ഇടക്കാല ജാമ്യം വേണമെങ്കിൽ ഹൈക്കോടതിയെ സമീപ്പിക്കാൻ ആദ്യമെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ശിവശങ്കർ നൽകിയ ഇടക്കാല ജാമ്യാപേക്ഷയാണ് ഹൈക്കോടതിയുടെ പരിഗണനക്ക് ഇന്ന് എത്തുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ
ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പോറ്റിയേ പാട്ടുപാടി ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും, നാടകീയ രം​ഗങ്ങൾ