'പറയാൻ പറ്റാത്ത ബന്ധം', ആ‍ർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ചര്‍ച്ച ചെയ്തതെന്ത്? തുറന്ന് പറയണമെന്ന് എം വി ഗോവിന്ദൻ

Published : Feb 24, 2023, 10:35 AM ISTUpdated : Feb 24, 2023, 04:25 PM IST
'പറയാൻ പറ്റാത്ത ബന്ധം', ആ‍ർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ചര്‍ച്ച ചെയ്തതെന്ത്? തുറന്ന് പറയണമെന്ന് എം വി ഗോവിന്ദൻ

Synopsis

രണ്ട് വർഗീയ ശക്തികൾ തമ്മിലുള്ള ചർച്ച എന്ത് എന്നാണ് അറിയേണ്ടത്. ആർഎസ്എസ് - ജമാ അത്ത് ബന്ധം ഇതുവരെ ബന്ധപ്പെട്ടവർ മറുപടി പറഞ്ഞിട്ടില്ല. 

കൽപ്പറ്റ : എന്തായിരുന്നു ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയുമായുള്ള ചർച്ച എന്ന് തുറന്നു പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. പലപ്പോഴും ആ‍ർഎസ്എസുമായി ഉഭയക്ഷകി ചർച്ച നടന്നിട്ടുണ്ട്. അത് പാടില്ലെന്ന് സിപിഐഎം പറഞ്ഞിട്ടില്ല. രണ്ട് വർഗീയ ശക്തികൾ തമ്മിലുള്ള ചർച്ച എന്ത് എന്നാണ് അറിയേണ്ടത്. ആർഎസ്എസ് - ജമാ അത്ത് ബന്ധം ഇതുവരെ ബന്ധപ്പെട്ടവർ മറുപടി പറഞ്ഞിട്ടില്ല. 

അവർ തമ്മിലുള്ള, ജനങ്ങളോട് പറയാൻ പറ്റാത്ത ബന്ധമാണ് ഇത് കാണിക്കുന്നത്. കേന്ദ്രത്തിൻ്റെ ലക്ഷ്യം പ്രതിപക്ഷം ഇല്ലാത്ത ഇന്ത്യയാണ്. കോൺഗ്രസും യുഡിഎഫും ഇതൊന്നും ഗൗരവത്തിൽ കാണാൻ ആഗ്രഹിക്കുന്നില്ല. ഈ നിലപാട് അവസരവാദപരമാണ്. ഗവർണർ മന്ത്രിമാരെ വിളിച്ച് വരുത്തുകയാണ്. അദ്ദേഹം പിടിവാശി തുടരുകയാണ്. ബില്ലുകൾ ഭരണഘടനാപരമായി ഇന്നല്ലെങ്കിൽ നാളെ ഒപ്പിടേണ്ടി വരും. 

ദല്ലാൾ നന്ദകുമാറിൻ്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ഇ പി ജയരാജൻ പങ്കെടുത്ത സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ല. എൽഡിഎഫ് കൺവീനർ ജാഥയിൽ ഏത് സമയത്തും പങ്കെടുക്കാം. ഇനിയും സമയം ഉണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധിയിലെ തട്ടിപ്പിൽ സർക്കാർ സമ​ഗ്രാന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അത് ആശ്വാസകരമാണെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി. 

Read More : 'ജനമനസു ബടിദബുസി തുളു നാടിനിന്ത ഹൈത്തിഹാസിക ജന ജാഗ്രതി യാത്രെ പ്രയാണ ആറംബ'; തുളുപത്രവുമായി എം വി ഗോവിന്ദൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി
പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയർ വിവി രാജേഷ്; 'അനാവശ്യ വിവാദം'