'യുഡിഎഫ് വേട്ടക്കാർക്കൊപ്പം'; രാഹുലിനെ കെപിസിസി പ്രസിഡന്റ്‌ ന്യായീകരിക്കുന്നുവെന്ന് എം വി ഗോവിന്ദൻ

Published : Dec 11, 2025, 10:57 AM IST
M V Govindan

Synopsis

നടിയ്ക്ക് നേരെയുണ്ടായ ആക്രമണക്കേസിലും യുഡിഎഫ് അതിജീവിതയ്ക്ക് ഒപ്പമല്ലെന്ന് എം വി ഗോവിന്ദൻ വിമര്‍ശിച്ചു. രാഹുല്‍ വിഷയത്തില്‍ സണ്ണി ജോസഫിന്‍റെ പരാമര്‍ശനത്തില്‍ പ്രതികരിക്കുകയായിരുന്നു ഗോവിന്ദന്‍.

കണ്ണൂര്‍: യുഡിഎഫ് വേട്ടക്കാർക്കൊപ്പമാണെന്ന് കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിലിനെ കെ പി സി സി പ്രസിഡന്റ്‌ ന്യായീകരിക്കുകയാണ്. നടിയ്ക്ക് നേരെയുണ്ടായ ആക്രമണക്കേസിലും യുഡിഎഫ് അതിജീവിതയ്ക്ക് ഒപ്പമല്ലെന്ന് എം വി ഗോവിന്ദൻ വിമര്‍ശിച്ചു. രാഹുല്‍ വിഷയത്തില്‍ സണ്ണി ജോസഫിന്‍റെ പരാമര്‍ശനത്തില്‍ പ്രതികരിക്കുകയായിരുന്നു ഗോവിന്ദന്‍. രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ആസൂത്രിതമാണെന്നും വിലയിരുത്താമെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.

ഇടതുപക്ഷം ചരിത്ര വിജയം നേടുമെന്ന് എം വി ഗോവിന്ദൻ

കേരളത്തില്‍ ഇടത് തരംഗമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ചരിത്ര വിജയം നേടുമെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. എല്‍ഡിഎഫ് കഴിഞ്ഞ തവണത്തെക്കാൾ നില മെച്ചപ്പെടുത്തും. ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്കെതിരായി യാതൊന്നും പറയാൻ യുഡിഎഫിനും ബിജെപിക്കും ഉണ്ടായിരുന്നില്ലെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫിനാണ്. യുഡിഎഫ്, ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിയും ചേർന്നുള്ള വർഗീയ കൂട്ടുകെട്ടുണ്ടാക്കിയെന്നും എം വി ഗോവിന്ദൻ വിമര്‍ശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ
നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല