സിപിഎം സംസ്ഥാന സെക്രട്ടറി ചെന്നൈയിൽ; കോടിയേരിയുടെ ബന്ധുക്കളെ സന്ദർശിച്ചു

Published : Sep 13, 2022, 11:16 AM IST
സിപിഎം സംസ്ഥാന സെക്രട്ടറി ചെന്നൈയിൽ; കോടിയേരിയുടെ ബന്ധുക്കളെ സന്ദർശിച്ചു

Synopsis

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നില മെച്ചപ്പെടും എന്നാണ് പ്രതീക്ഷയെന്ന് എം.വി.ഗോവിന്ദൻ.  അപ്പോളോയിൽ കോടിയേരിയെ കാണാനെത്തിയ ശേഷമായിരുന്നു പ്രതികരണം

ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നില മെച്ചപ്പെടും എന്നാണ് പ്രതീക്ഷയെന്ന് എം.വി.ഗോവിന്ദൻ.  അപ്പോളോയിൽ കോടിയേരിയെ കാണാനെത്തിയ ശേഷമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. കോടിയേരി ക്ഷീണിതൻ ആണ്. സന്ദർശകരെ നിയന്ത്രിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചെന്നും ഗോവിന്ദൻ പറഞ്ഞു. അതേസമയം എം.വി.ഗോവിന്ദന് കോടിയേരിയെ കാണാനായില്ല. ബന്ധുക്കളും ഡോക്ടർമാരുമായാണ് അദ്ദേഹം സംസാരിച്ചത്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അതിവേഗ യാത്ര, കേരളത്തിന്‍റെ സ്വപ്ന പദ്ധതിക്ക് കേന്ദ്രത്തിന്‍റെ പച്ചക്കൊടി; ചെലവ് 220.51 കോടി, മാരാരിക്കുളം - ആലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കും
മഴ കനത്തതോടെ കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിച്ച് കളക്ടർമാർ; റെഡ‍് അലേർട്ടുള്ള കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെ അവധി