മേയര്‍-ഡ്രൈവര്‍ തര്‍ക്കത്തില്‍ പൊലീസിനെതിരെ എം വിൻസെന്‍റ് എംഎല്‍എ; എഎ റഹീമിനെതിരെയും രൂക്ഷ വിമര്‍ശനം

By Web TeamFirst Published May 2, 2024, 4:08 PM IST
Highlights

''മേയര്‍ നിയമം കയ്യിലെടുത്തത് പിണറായി പൊലീസിലും ആഭ്യന്തര വകുപ്പിലും വിശ്വാസമില്ലാത്തത് കൊണ്ടാണോ, ബസിലെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതിന്‍റെ ഗുണഭോക്താക്കള്‍ മേയറും എംഎല്‍എയുമാണ്''

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ പൊലീസിനെ വിമര്‍ശിച്ച് എം വിൻസെന്‍റ് എംഎല്‍എ. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കാൻ മടിക്കുകയാണ്. ഇതുവരെ എഫ്ഐആര്‍ ഇട്ടിട്ടില്ല, കേസെടുക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും എം വിൻസെന്‍റ് എംഎല്‍എ പറഞ്ഞു. 

സിപിഎം നേതാക്കള്‍ പ്രതികളായാല്‍ കമ്മ്യൂണിസ്റ്റ് പീനല്‍ കോഡാണ്, മേയര്‍ നിയമം കയ്യിലെടുത്തത് പിണറായി പൊലീസിലും ആഭ്യന്തര വകുപ്പിലും വിശ്വാസമില്ലാത്തത് കൊണ്ടാണോ, ബസിലെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതിന്‍റെ ഗുണഭോക്താക്കള്‍ മേയറും എംഎല്‍എയുമാണ്, യദുവിന്‍റെ പരാതിയില്‍ കേസെടുക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഡിജിപിയും മുഖ്യമന്ത്രിയും ഇടപെടണം, തെളിവുകള്‍ നശിപ്പിക്കാൻ ശ്രമമുണ്ടായി, ചെക്ക് ലിസ്റ്റിലെഴുതിയത് കള്ളം, ബസ് തമ്പാനൂരിലെത്തിച്ചത് യദുവാണെന്നാണ് രേഖപ്പെടുക്കിയത്, എന്നാലീ സമയം യദു കന്‍റോൺമെന്‍റ് പൊലീസ് കസ്റ്റഡിയിലാണെന്നും എം വിൻസെന്‍റ് എംഎല്‍എ. 

സംഭവത്തില്‍ ഇടപെട്ട എഎ റഹീം എംപിക്കെതിരെയും എംഎല്‍എ രൂക്ഷഭാഷയില്‍ പ്രതികരിച്ചു. ബസില്‍ കയറി ടിക്കറ്റ് എടുത്ത് പോകാനാണത്രേ സച്ചിൻദേവ് എംഎല്‍എ പറഞ്ഞത്, ഇത്ര അപഹാസ്യമായ കാര്യങ്ങള്‍ ഒരു രാജ്യസഭാംഗം പറയുമോ എന്നും എം വിൻസെന്‍റെ എംഎല്‍എ.

Also Read:- മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!