കിഫ്ബിയിലെ സിഎജി റിപ്പോർട്ട്; ഇടത് സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ നീക്കം ആസൂത്രിതമെന്ന് എം എ ബേബി

By Web TeamFirst Published Nov 17, 2020, 6:05 PM IST
Highlights

ഇടത് സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ നീക്കം ആസൂത്രിതമാണെന്ന് അദ്ദേഹം ആരോപിച്ചു. തുടർഭരണം ഉണ്ടാകുമോ എന്ന അങ്കലാപ്പിൽ തയാറാക്കിയ പദ്ധതിയാണ് ഇത്. സിഎജി റിപ്പോർട്ട് ആണ് കേരളത്തിന്റെ അവകാശം ലംഘിക്കുന്നതെന്നും എം എ ബേബി പറഞ്ഞു.

തിരുവനന്തപുരം: കിഫ്ബിയിലെ സിഎജി റിപ്പോർട്ട് സംബന്ധിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സിപിഎം നേതാവ് എം എ ബേബി. ഇടത് സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ നീക്കം ആസൂത്രിതമാണെന്ന് അദ്ദേഹം ആരോപിച്ചു. തുടർഭരണം ഉണ്ടാകുമോ എന്ന അങ്കലാപ്പിൽ തയാറാക്കിയ പദ്ധതിയാണ് ഇത്. സിഎജി റിപ്പോർട്ട് ആണ് കേരളത്തിന്റെ അവകാശം ലംഘിക്കുന്നതെന്നും എം എ ബേബി പറഞ്ഞു.

കേരളം നിക്ഷേപം സ്വീകരിക്കുന്നത് മാത്രം സിഎജി അംഗീകരിക്കുന്നില്ല. വെള്ളപ്പൊക്ക സമയത്തും കേരളത്തിനുള്ള സഹായം എതിർത്തു. ആർഎസ്എസ് താല്പര്യങ്ങൾക്ക് വേണ്ടി സിഐജി അധഃപതിക്കുന്നു എന്നും എം എ ബേബി പറഞ്ഞു. 

കിഫ്ബിയിലെ സിഎജി റിപ്പോര്‍ട്ട് അന്തിമ റിപ്പോർട്ട് തന്നെയെന്ന് ആദ്യം മുതല്‍ പറഞ്ഞത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു. കരടിൽ ഇല്ലാത്ത നാലു പേജ് പിന്നീടെഴുതിച്ചേർത്തെന്ന് തോമസ് ഐസക്കിൻറെ ആരോപണം അന്തിമ റിപ്പോർട്ട് ധനമന്ത്രി നേരത്തെ കണ്ടുവെന്ന വാദം ബലപ്പെടുത്തുന്നതാണ്. പതിനാലാം തീയതി ശനിയാഴ്ചയാണ് കരട് റിപ്പോര്‍ട്ടെന്ന് ആവര്‍ത്താച്ചാവര്‍ത്തിച്ച് പറഞ്ഞ് ധനമന്ത്രി തോമസ് ഐസക് കിഫ്ബിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്. പിറ്റേ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലും ന്യൂസ്  അവര്‍ ചര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്തും ഐസക്ക് കരട് തന്നെ എന്ന് ആവര്‍ത്തിച്ചു.

എന്നാല്‍ ഇന്നലത്തെ ന്യൂസ് അവറില്‍ നിര്‍ണായക രേഖ  ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടതോടെ മന്ത്രിയുടെ വാദം പൊളിഞ്ഞു. എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ശരിവച്ച് തോമസ് ഐസക്ക് ഇന്ന് പറഞ്ഞത് മന്ത്രിയെ തന്നെ തിരിഞ്ഞുകൊത്തുന്നതാണ്. 

കരട് റിപ്പോർട്ടിൽ പ്രസ്തുത ഭാഗങ്ങൾ ഇല്ലായിരുന്നുവെന്ന് മന്ത്രി പറയുമ്പോൾ അന്തിമ റിപ്പോർട്ട് എന്ന് തിരിച്ചറിഞ്ഞ് തന്നെയാണോ മന്ത്രി മൂന്ന് ദിവസം ആരോപണം ആവർത്തിച്ചതെന്ന ചോദ്യമാണ് ഉയരുന്നത്. നാല് പേജ് കൂട്ടിച്ചേർത്തതെങ്കിൽ രണ്ടാം റിപ്പോർട്ടിനെ കുറിച്ച് എന്ത് കൊണ്ട് ഇതുവരെ ധനമന്ത്രി ഒന്നും പറഞ്ഞില്ല എന്നുള്ളതും പ്രധാനം. പ്രശ്നം രാഷ്ട്രീയമാണെന്ന് പറഞ്ഞ് ഒഴിയാാൻ ശ്രമിക്കുമ്പോൾ ധനമന്ത്രി ഉൾപ്പെട്ടത് വലിയ നിയമക്കുരുക്കിൽ. ഒന്ന് അന്തിമറിപ്പോർട്ടുണ്ടായിട്ടും കരട് എന്ന് പറഞ്ഞുണ്ടാക്കിയ ആശയക്കുഴപ്പം. രണ്ട് സത്യപ്രതിജ്ഞാ ലംഘനവും അവകാശ ലംഘനവുമെന്ന ഗുരുതരപരാതി. പ്രതിപക്ഷ പരാതി മന്ത്രിക്കെതിരെ ആയതിനാാൽ മന്ത്രിയുടെ വിശദീകരണശേഷം തുടർനടപടി എന്നാണ് സ്പീക്കറുടെ ഓഫീസ് നിലപാട്. പക്ഷെ ചട്ടലംഘനം മന്ത്രി തന്നെ പരസ്യമായി സമ്മതിച്ചസാഹചര്യത്തിൽ ഇനി വിശദീകരണമല്ല നടപടി വേേണമെന്നാണ് പ്രതിപക്ഷ ആവശ്യം. ശാസന മുതൽ സസ്പെൻഷൻ അടക്കമുള്ള ശിക്ഷാ നടപടികളാണ് അവകാശ ലംംഘനപരാതി ശരിവെച്ചാൽ നേരിടേണ്ടിവരിക. പ്രിവിലേജ് കമ്മിറ്റി ശുപാർശ സ്പീക്കറുടെ അനുമതിയോടെയാണ് നടപ്പാക്കാറുള്ളത്.
 

click me!