'എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിട്ടത് തുല്യതക്ക്'; മന്ത്രിയുടെ വിമർശനം രാഷ്ട്രീയപ്രേരിതമെന്ന് എം.എ. ഖാദർ

Published : Aug 07, 2024, 09:39 AM ISTUpdated : Aug 07, 2024, 10:41 AM IST
'എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിട്ടത് തുല്യതക്ക്'; മന്ത്രിയുടെ വിമർശനം രാഷ്ട്രീയപ്രേരിതമെന്ന് എം.എ. ഖാദർ

Synopsis

സ്കൂള്‍ സമയമാറ്റ ശുപാര്‍ശ നടപ്പാക്കണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പല നിർദേശങ്ങളും അപ്രായോഗികമെന്ന് മന്ത്രി വി. ശിവൻകുട്ടി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞിരുന്നു.

തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അപ്രായോഗികമാണെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കമ്മിറ്റി ചെയര്‍മാൻ ഡോ. എം.എ. ഖാദര്‍. രാഷ്ട്രീയ പ്രേരണ കൊണ്ടാണ് മന്ത്രി വിമര്‍ശിച്ചത്. എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിട്ട് തുല്യതകൊണ്ടുവരാനാണെന്നും സ്കൂള്‍ സമയമാറ്റ ശുപാര്‍ശ നടപ്പാക്കണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പല നിർദേശങ്ങളും അപ്രായോഗികമെന്ന് മന്ത്രി വി. ശിവൻകുട്ടി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞിരുന്നു. എയ്‍ഡഡ് മേഖലയിലെ അധ്യാപക നിയമനം പിഎസ്‍സി ക്ക് വിടുന്നത് ചർച്ചചെയ്തേടുക്കേണ്ട തീരുമാനമാണ്. നിയമനത്തിന് പ്രത്യേക ബോർഡ് രൂപീകരിക്കണം എന്ന കാര്യവും തീരുമാനിച്ചിട്ടില്ല. സ്കൂൾ സമയമാറ്റം കേരളത്തിൽ പ്രായോഗികമല്ല. ഖാദർ കമ്മിറ്റി റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More.... 'മുല്ലപ്പെരിയാറിൽ ജലബോംബ്, പുതിയ ഡാം വേണം'; പാർലമെന്‍റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യാക്കോസ്

ഖാദർ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിട്ടാൽ ശക്തമായി എതിർക്കുമെന്ന് എന്‍എസ്എസ് മുന്നറിയിപ്പ് നല്‍കി. നിയമ നടപടി സ്വീകരിക്കും. വിദ്യാഭ്യാസ രംഗത്തു വിവിധ സ്ഥാപനങ്ങളുടെ സേവനം മറക്കരുതെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ട് അപ്രായോഗികം എന്നാണ്എംഇഎസ് നിലപാട്. സാമൂഹ്യ സ്ഥിതി പഠിക്കാത്ത റിപ്പോർട്ടാണെന്നും എംഇഎസ് വക്താവ് പ്രതികരിച്ചു. 

Asianet News Live

 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം