അബ്ദുൾ നാസർ മഅദനി നാളെ നാട്ടിലേക്ക്; 'ഉപ്പയെ കാണണം, കൂടെ സമയം ചിലവഴിക്കണം, ചികിത്സയുടെ കാര്യം പിന്നീട്'

Published : Jul 19, 2023, 12:31 PM ISTUpdated : Jul 19, 2023, 12:36 PM IST
അബ്ദുൾ നാസർ മഅദനി നാളെ നാട്ടിലേക്ക്; 'ഉപ്പയെ കാണണം, കൂടെ സമയം ചിലവഴിക്കണം, ചികിത്സയുടെ കാര്യം പിന്നീട്'

Synopsis

സുപ്രീംകോടതി ഉത്തരവിന്‍റെ പകർപ്പ് വിചാരണക്കോടതിയിൽ ഹാജരാക്കി.ഇതനുസരിച്ച് നാട്ടിലേക്ക് പോകാൻ അനുമതി ലഭിച്ചു

ബംഗളൂരു:അബ്ദുൾ നാസർ മദനി നാളെ നാട്ടിലേക്ക് പുറപ്പെടും.സുപ്രീംകോടതി ഉത്തരവിന്‍റെ പകർപ്പ് വിചാരണക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.ഇതനുസരിച്ച് നാട്ടിലേക്ക് പോകാൻ അനുമതി ലഭിച്ചു.നാളെ രാവിലെ 9 മണിക്കാണ് ബെംഗളുരുവിൽ നിന്ന് വിമാനം പുറപ്പെടുക.തിരുവനന്തപുരത്തേക്കാണ് നാളെ രാവിലെ മദനി എത്തുന്നത്.അവിടെ നിന്ന് കാർ മാർഗം അൻവാർശ്ശേരിക്ക് പോകും..മദനിക്കൊപ്പം കുടുംബവും പിഡിപി പ്രവർത്തകരുമുണ്ടാകും.ചികിത്സയുടെ കാര്യം ഇത് വരെ തീരുമാനിച്ചിട്ടില്ലെന്നും, അച്ഛനെ കാണുകയും കൂടെ സമയം ചിലവഴിക്കുകയും ചെയ്യുക എന്നതിനാണ് പ്രാധാന്യമെന്നും കുടുംബം വ്യക്തമാക്കി.

2014 ൽ നൽകിയ ജാമ്യത്തിലെ വ്യവസ്ഥയ്ക്കാണ് സുപ്രീം കോടതി  ഇളവ് നല്‍കിയത്.ബെംഗളൂരു വിട്ട് പോകരുതെന്ന വ്യവസ്ഥ മാറ്റിയ ജസ്റ്റിസ് എ എസ് ബൊപ്പണ്ണാ, ജസ്റ്റി്സ് എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച്ജന്മനാടായ കൊല്ലത്തെ കരുനാഗപ്പള്ളിയിലേക്ക്  പോകാൻ അനുവാദം നൽകി.  15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണം ഇത് സംബന്ധിച്ച റിപ്പോർട്ട് കർണാടക പൊലീസിന് കൈമാറണം.ചികിത്സ ആവശ്യത്തിന് കൊല്ലം ജില്ല വിടാനും അനുവാദമുണ്ട്. എറണാകുളത്തെ  ചികിത്സ കണക്കിലെടുത്താണ് കോടതിയുടെ ഈ തീരുമാനം. 

മഅദനിയുടെ  വിസ്താരം  പൂർത്തിയായ സാഹചര്യമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. സാക്ഷി വിസ്താരമടക്കം പൂർത്തിയായതിനാൽ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയിൽ ആവശ്യമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വിചാരണക്കോടതി ആവശ്യപ്പെട്ടാൽ തിരികെ എത്തണം. കേരളത്തിലേക്ക് മഅദനിക്ക് കർണാടക പൊലീസ് അകമ്പടി പോകേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചികിത്സയ്ക്ക് ബെംഗൂളുരുവിലാണ് സൌകര്യമുള്ളതെന്ന കർണാടക സർക്കാർ വാദം സുപ്രീം കോടതി കണക്കിലെടുത്തില്ല.

പിതാവിനെ കാണാനാവാതെ മടക്കം: അബ്ദുൾ നാസർ മഅദനി ആശുപത്രി വിട്ടു, ബെംഗളൂരുവിലേക്ക് മടങ്ങി

ഏഷ്യാനെറ്റ് ന്യൂസി ലൈവ്

PREV
Read more Articles on
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി