
കണ്ണൂർ: മാടായി കോളേജ് നിയമന വിവാദത്തിൽ നേതാക്കള്‍ക്കെതിരെ സ്വീകരിച്ച നടപടി പിൻവലിച്ചു. കെപിസിസി സമിതി നിർദേശത്തെ തുടർന്നാണ് എട്ട് പേരുടെ സസ്പെൻഷൻ പിൻവലിച്ചത്. എംകെ രാഘവൻ എംപിക്കെതിരെ പ്രതിഷേധിച്ചവരെ ഡിസിസി സസ്പെൻഡ് ചെയ്തിരുന്നു. എം കെ രാഘവന്‍ എംപി ചെയര്‍മാനായിരുന്ന മാടായി കോളേജ് നിയമനങ്ങള്‍ വലിയ വിവാദത്തിലേക്കും കോണ്‍ഗ്രസിലെ പരസ്യ പ്രതിഷേധങ്ങളിലേക്കും പോയിരുന്നു.