'വിധവയുടെ സാന്നിധ്യം അശുഭമല്ല, സ്ത്രീയുടെ അന്തസ്സിന് വിവാഹവുമായി ബന്ധമില്ല'; ക്ഷേത്രപ്രവേശന വിവാദത്തിൽ കോടതി

Published : Aug 05, 2023, 10:35 AM ISTUpdated : Aug 05, 2023, 10:48 AM IST
'വിധവയുടെ സാന്നിധ്യം അശുഭമല്ല, സ്ത്രീയുടെ അന്തസ്സിന് വിവാഹവുമായി ബന്ധമില്ല'; ക്ഷേത്രപ്രവേശന വിവാദത്തിൽ കോടതി

Synopsis

വിധവമാരുടെ സാന്നിധ്യം അശുഭകരം എന്നത് പുരുഷന്റെ സൗകര്യത്തിന് വേണ്ടിയുണ്ടാക്കിയ സിദ്ധാന്തം ആണെന്നും നിയമവാഴ്ചയുള്ള സമൂഹത്തിൽ ഇത് അംഗീകരിക്കാൻ പാടില്ലെന്നും മദ്രാസ് ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

ചെന്നൈ: വിധവയുടെ ക്ഷേത്രപ്രവേശനം തടഞ്ഞ നടപടിയിൽ അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. സ്ത്രീ എന്ന നിലയിൽതന്നെ ഏതൊരാൾക്കും വ്യക്തിത്വവും അന്തസ്സും ഉണ്ടെന്നും, വിവാഹവുമായി അതിനു ബന്ധം ഇല്ലെന്നും ജസ്റ്റിസ്  എൻ. ആനന്ദ്വെങ്കിടെഷ് വ്യക്തമാക്കി. ഇറോഡ് ജില്ലയിലെ പെരിയകറുപ്പൻ ക്ഷേത്രത്തിലെ പൂജാരിയുടെ മരണത്തിന് ശേഷം, ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഭാര്യയെ വിലക്കിയ കേസിലാണ് കോടതിയുടെ വിമർശനം. 

ക്ഷേത്രോത്സവത്തിൽ ഉടനീളം ഇവർ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കാനും, തടയാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനും പൊലീസിന് മദ്രാസ് ഹൈക്കോടതി നിർദേശം നൽകി. വിധവമാരുടെ സാന്നിധ്യം അശുഭകരം എന്നത് പുരുഷന്റെ സൗകര്യത്തിന് വേണ്ടിയുണ്ടാക്കിയ സിദ്ധാന്തം ആണെന്നും നിയമവാഴ്ചയുള്ള സമൂഹത്തിൽ ഇത് അംഗീകരിക്കാൻ പാടില്ലെന്നും മദ്രാസ് ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

വീഡിയോ കാണാം:

 വിധവയുടെ ക്ഷേത്രപ്രവേശനം തടഞ്ഞതിനെതിരെ മദ്രാസ് ഹൈക്കോടതി
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദീപക്കിന്റെ വീഡിയോ പകര്‍ത്തിയ യുവതി കേസിന് പിന്നാലെ ഒളിവിലെന്ന് സൂചന, ഫോൺ കണ്ടെത്താൻ പൊലീസ്, ഇൻസ്റ്റാഗ്രാം വിവരങ്ങൾ ശേഖരിക്കുന്നു
ജമാഅത്തെ ഇസ്ലാമി വേദിയിലെത്തി മന്ത്രി വി അബ്ദുറഹ്മാൻ; പരിപാടിയിൽ പങ്കെടുത്തത് സിപിഎം വിമർശനം തുടരുന്നതിനിടെ