ബിഷപ്പ് ധർമരാജ്‌ റസാലത്തിന് തിരിച്ചടി; സിഎസ്ഐ മോഡറേറ്റർ പദവിയിൽ നിന്ന് അയോഗ്യനാക്കി മദ്രാസ് ഹൈക്കോടതി

Published : Sep 05, 2023, 12:15 PM ISTUpdated : Sep 05, 2023, 01:20 PM IST
ബിഷപ്പ് ധർമരാജ്‌ റസാലത്തിന് തിരിച്ചടി; സിഎസ്ഐ മോഡറേറ്റർ പദവിയിൽ നിന്ന് അയോഗ്യനാക്കി മദ്രാസ് ഹൈക്കോടതി

Synopsis

മോഡറേറ്റർ തെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി അസാധുവാക്കി. ഉയർന്ന പ്രായം 70 വയസാക്കിയ ഭരണഘടന ഭേദഗതിയും കോടതി റദ്ദാക്കി.

ചെന്നൈ: സിഎസ്ഐ സഭാ മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലത്തിന് തിരിച്ചടി. മോഡറേറ്റർ തെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി അസാധുവാക്കി. ഉയർന്ന പ്രായം 70 വയസാക്കിയ ഭരണഘടന ഭേദഗതിയും കോടതി റദ്ദാക്കി. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നാല് മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മുൻ ജഡ്ജിയെ നിരീക്ഷകനാക്കാനും കോടതി  നിയോഗിച്ചു. ജസ്റ്റിസ് സെൻതിൽകുമാർ രാമമൂർത്തിയുടേതാണ് ഉത്തരവ്.

പദവിയിൽ തുടരാൻ കുറുക്കുവഴി തേടിയ ബിഷപ്പിന് തിരിച്ചടി. സിഎസ്ഐ ഭരണഘടന അനുസരിച്ച് ബിഷപ്പ് വൈദികരും 67 വയസ്സിൽ വിരമിക്കണമെന്നായിരുന്നു ചട്ടം. എന്നാല്‍, കഴിഞ്ഞ മെയ്‌ 18 ന് 67 വയസ് തികഞ്ഞ ബിഷപ് ധർമരാജ് റസാലം, പദവി ഒഴിയുന്നത് ഒഴിവാക്കാൻ 2022 ൽ  വിരമിക്കൽ പ്രായം 70 ആക്കി ഉയർത്തി ഭരണഘടന ഭേദഗതി കൊണ്ടുവന്നു.  നീക്കത്തെ എതിർത്ത 2 ഭദ്രശനങ്ങളുടെ പ്രതിനിധികളെ സിനാഡിൽ നിന്നൊഴിവാക്കിയായിരുന്നു മിന്നൽ നടപടികൾ. 15 ഭദ്രസനങ്ങളാണ് ധർമരാജ് റസാലത്തെ പിന്തുണച്ചത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലാതെ ഉള്ള നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട മുൻ സഭ സെക്രറ്റി ഡി ലോറൻസ് നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് സെൻതിൽകുമാർ രാമമൂർത്തിയുടെ ഉത്തരവ്.

മോഡറേറ്റലർ തെരഞ്ഞെടുപ്പില്‍ ഭരണഘടന സാധുത ഇല്ലെന്ന വാദം അംഗീകരിച്ച കോടതി, നാല് മാസത്തിനകം പുതിയ തെരെഞ്ഞെടുപ്പ് നടത്താനും ഉത്തരവിട്ടു. ഹൈക്കോടതി മുൻ ജഡ്ജിയെ നിരീക്ഷകനായും നിയമിച്ചിട്ടുണ്ട്. അതേസമയം ജനുവരിയിൽ ഹൂബ്ലിയിൽ നടന്ന സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച മറ്റ് സിനഡ് അംഗങ്ങൾക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി. 

ബിഷപ് ധര്‍മരാജ റസാലത്തില് തിരിച്ചടി ; മോഡറേറ്റര്‍ പദവിയില്‍ നിന്ന് അയോഗ്യനാക്കി

PREV
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു