
ചെന്നൈ: വിജയ്‌യുടെ പ്രചാരണവാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. വിജയ്‌യുടെ കാരവാനും യുവാക്കൾ സഞ്ചാരിച്ച ബൈക്കുകളും ഉൾപ്പെട്ട അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പൊലീസ് കേസെടുക്കാത്തത്തിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ജസ്റ്റിസ് സെന്തിൽ കുമാറിന്‍റെ ഉത്തരവ്. അപടത്തിൽ ഉൾപ്പെട്ട നേതാവിന്‍റെ വാഹനം പിടിച്ചെടിക്കണം. ബസിന്റെ ഉള്ളിലും പുറത്തുമുള്ള സിസിറ്റിവി ദൃസിഹ്യങ്ങളും ശേഖരിക്കണം എന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. വിഷയത്തില്‍ രാഷ്ട്രീയ താല്പര്യം വച്ച് ആരെയും കുറ്റപ്പെടുത്താൻ ഇല്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ആവർത്തിച്ചു. അതേസമയം കരൂർ സന്ദർശനത്തിൽ വിജയ്‌യും, ടിവികെ ഭാരവാഹികളുടെ അറസ്റ്റിൽ പൊലീസും ഒളിച്ചുകളി തുടരുകയാണ്.
അതേസമയം വിജയ്‌യുടെ കരൂർ സന്ദർശനത്തിന് അനുമതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്ന് ടിവികെ അറിയിച്ചു. എന്നാല്‍ അത്തരമൊരു ആവശ്യം ഉന്നയിച്ചുള്ള ഹർജി പാർട്ടി ഇതുവരെ നൽകിയിട്ടില്ല. ടിവികെയുടെ അപേക്ഷ കിട്ടാതെ എങ്ങനെ അനുമതി നൽകാൻ ആകുമെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോട് ഉന്നത പൊലീസ് വൃത്തങ്ങളുടെ പ്രതികരണം. അതേസമയം ടിവികെ സംസ്ഥാന ഭാരവാഹികളായ ബുസി ആനന്ദിന്റെയും നിർമല കുമാറിന്റെയും മുൻകൂർ ജാമ്യഅപേക്ഷ ഇന്നലെ വൈകീട്ട് മധുര ബെഞ്ച് തള്ളി. എങ്കിലും അറസ്റ്റിനുള്ള നീക്കമൊന്നുമില്ല. ഇരുവരെയും കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചോ എന്ന ചോദ്യത്തിന് 'കോടതി എസ്ഐടിക്ക് അന്വേഷണം കൈമാറിയില്ലേ' എന്നായിരുന്നു കരൂർ എസ്പിയുടെ മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam