വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ ആലപ്പുഴയിൽ അറസ്റ്റിൽ

Published : Jan 22, 2023, 08:56 AM ISTUpdated : Jan 22, 2023, 08:57 AM IST
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ ആലപ്പുഴയിൽ അറസ്റ്റിൽ

Synopsis

പ്രതി മദ്രസയിൽ കൂടുതൽ വിദ്യാർത്ഥികളെ പീഡിപ്പിച്ചതായി സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്

ആലപ്പുഴ: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയിലെ ചന്തിരൂരിലാണ് സംഭവം. അരൂക്കുറ്റി സ്വദേശിയും മദ്രസ അധ്യാപകനുമായ മുഹമ്മദാണ് പിടിയിലായത്. ഇയാൾക്ക് 63 വയസാണ് പ്രായം. പ്രതി ഒരു മാസമായി പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് വിവരം. പ്രതി മദ്രസയിൽ കൂടുതൽ വിദ്യാർത്ഥികളെ പീഡിപ്പിച്ചതായി സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K