ട്രെയിന്‍ യാത്രക്കിടെ കാണാതായെന്ന് കുടുംബത്തിന്‍റെ പരാതി; മജീഷ്യന്‍ മനുപൂജപ്പുര തിരിച്ചെത്തി; സംഭവിച്ചതിങ്ങനെ

Published : Oct 30, 2024, 09:01 PM ISTUpdated : Nov 01, 2024, 07:39 AM IST
ട്രെയിന്‍ യാത്രക്കിടെ കാണാതായെന്ന് കുടുംബത്തിന്‍റെ പരാതി; മജീഷ്യന്‍ മനുപൂജപ്പുര തിരിച്ചെത്തി; സംഭവിച്ചതിങ്ങനെ

Synopsis

തിരുവനന്തപുരത്തു നിന്ന് ഐലൻഡ് എക്സ്പ്രസിൽ ആന്ധ്രയിലേക്ക് പോവുകയായിരുന്നു മനുവും കുടുംബവും. 

തിരുവനന്തപുരം: ട്രെയിൻ യാത്രക്കിടെ കാണാതായെന്ന് കുടുംബം പരാതി നൽകിയ മജീഷ്യൻ മനു പൂജപ്പുരയെ കണ്ടെത്തി. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വെള്ളം വാങ്ങാൻ ഇറങ്ങിയപ്പോൾ ട്രെയിൻ വിട്ടുപോയതിനാലാണ് കുടുംബത്തോടൊപ്പം ട്രെയിനിൽ കയറാൻ സാധിക്കാതിരുന്നതെന്ന് മനു വെളിപ്പെടുത്തി. ഫോൺ കയ്യിലില്ലാതിരുന്നതിനാൽ ആരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ല. തിരുവല്ലയിൽ നിന്നും മനു തിരികെ തിരുവനന്തപുരത്തേക്ക് എത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തു നിന്ന് ഐലൻഡ് എക്സ്പ്രസിൽ ആന്ധ്രയിലേക്ക് പോവുകയായിരുന്നു മനുവും കുടുംബവും. അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. മാവേലിക്കര എത്തിയപ്പോള്‍ മനുവിനെ കാണുന്നില്ലെന്ന് മനസ്സിലായ കുടുംബം കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പരാതി നൽകുകയായിരുന്നു, പരാതിയുടെ അടിസ്ഥാനത്തിൽ ആർപിഎഫും പൊലീസും അന്വേഷണം തുടങ്ങിയിരുന്നു.

PREV
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി