ലക്ഷദ്വീപ് കടന്ന് 'മഹ', വടക്കൻ കേരളത്തിൽ കനത്ത മഴ, തീരദേശങ്ങളില്‍ കടല്‍ക്ഷോഭം - തത്സമയം

അറബിക്കടലിലെ മഹാ ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ ആഞ്ഞടിച്ചു. മണിക്കൂറുകൾക്കുള്ളിൽ മഹാ ചുഴലിക്കാറ്റ് അതിതീവ്രമാകും. ചുഴലിക്കാറ്റായി മാറും. ലക്ഷദ്വീപിൽ അതീവ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്. കേരളത്തിലും ശക്തമായ മഴയും കാറ്റും തുടരും. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

9:12 PM

കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണൽ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളകടർ നാളെ അവധി പ്രഖ്യാപിച്ചു.
സർവ്വകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ല.

9:11 PM

ഇടുക്കി കല്ലാർകുട്ടി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ നാളെ ഉയര്‍ത്തും

ഇടുക്കി കല്ലാർകുട്ടി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ നാളെ രാവിലെ എട്ടിന് ഉയർത്തും. രണ്ട് ഷട്ടറുകൾ 30 സെന്‍റീമീറ്റര്‍ വീതമാകും ഉയർത്തുക.
പെരിയാറിന്‍റെയും  മുതിരപ്പുഴയാറിന്‍റെയും തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

9:09 PM

മലപ്പുറം ജില്ലയിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലപ്പുറം ജില്ലയിലെ തീരദേശ താലൂക്കുകളായ പൊന്നാനി, തിരൂർ, തിരൂരങ്ങാടി താലൂക്കുകളിലെ  പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല
 
8:55 PM

വടകരയില്‍ നിന്നും പുറപ്പെട്ട ഏഴ് ഫൈബര്‍ തോണിയില്‍ ആറെണ്ണം തിരിച്ചെത്തി

മുന്നറിയിപ്പ് അവഗണിച്ച്  വടകരയിൽ നിന്നും പുറപ്പെട്ട ഏഴ് ഫൈബർ തോണിയിൽ ആറെണ്ണം തിരിച്ചെത്തി. വടകര അഴിത്തല ഭാഗത്ത് നിന്നും പുറപ്പെട്ട കാറഞ്ചേരി അബൂബക്കറിന്‍റെ  ഉടമസ്ഥതയിലുള്ള തൗഫീഖ് എന്ന ഫൈബർ തോണി ഏഴിമല ഭാഗത്ത് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തിരിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കോസ്റ്റ് ഗാർഡിന്‍റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. രണ്ടു പേരാണ് ബോട്ടിൽ ഉള്ളത്.

8:51 PM

കാസര്‍ഗോഡ് നാളെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കാസര്‍കോഡ് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം. അടുത്ത 48 മണിക്കൂറിനുള്ളിൽ ജില്ലയിലെ ബീച്ചുകളിലേക്കും ഉയർന്ന പ്രദേശങ്ങളിലേക്കും പോകരുതെന്നും നിര്‍ദ്ദേശം. അംഗന്‍വാടി, പ്രൊഫഷനല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും. നിലവിൽ ഉള്ള പരീക്ഷകൾക്ക് യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല.
 
8:45 PM

എറണാകുളത്ത് ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

എറണാകുളം ജില്ലയിൽ കണയന്നൂർ, കൊച്ചി താലൂക്കുകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. കടൽക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. 

8:43 PM

ചെല്ലാനത്ത് കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്നും ക്യാമ്പുകളിലേക്ക് മാറാന്‍ കളക്ടറുടെ നിര്‍ദ്ദേശം

ചെല്ലാനത്ത് കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ ക്യാമ്പുകളിലേക്ക് മാറണമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്.
എൻഡിആർഎഫിന്‍റെയും പൊലീസിന്‍റെയും സേവനം ചെല്ലാനത്ത് ലഭ്യമാക്കിയിട്ടുണ്ട്. റവന്യു, ഇറിഗേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും  കളക്ടർ അഭ്യർത്ഥിച്ചു.

7:21 PM

കനത്ത മഴ; കാലിക്കറ്റ് സർവ്വകലാശാല ഇന്‍റര്‍സോണ്‍ ഫുട്‌ബോൾ സെമിഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു

കനത്ത മഴയെ തുടർന്ന് ഇന്ന് നടക്കാനിരുന്ന കാലിക്കറ്റ് സർവ്വകലാശാല ഇന്‍റര്‍സോണ്‍ ഫുട്‌ബോൾ സെമിഫൈനൽ മത്സരങ്ങൾ നവംബര്‍ നാലിലേക്ക് മാറ്റിവെച്ചു.

5:44 PM

കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളില്‍ നാളെ അവധി

കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (1.11.19) അവധി പ്രഖ്യാപിച്ചു.

5:15 PM

മണിക്കൂറുകൾക്ക് ഉള്ളിൽ 'മഹ' അതിതീവ്രമാകും

മധ്യകിഴക്കൻ അറബിക്കടലിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് മണിക്കൂറുകൾക്ക് ഉള്ളിൽ അതിതീവ്രമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ലക്ഷദ്വീപിൽ ഇന്ന് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വരെ ചുഴലിക്കാറ്റ് ആഞ്ഞടിക്കും. മഹാ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും, സംസ്ഥാനത്ത് 60 കീലോ മീറ്റർ വേഗതയിൽ വരെ കാറ്റ് വീശും. കനത്ത മഴ തുടരും. 24 മണിക്കൂറിന് ശേഷം മഹാ ചുഴലിക്കാറ്റിന്റെ പ്രഭാവം ലക്ഷദ്വീപിലും കേരളത്തിലും കുറയും.

വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

5:14 PM

വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

അറബിക്കടലിലെ മഹാ ചുഴലിക്കാറ്റ് പ്രഭാവത്തില്‍ കേരളത്തിലും ശക്തമായ മഴയും കാറ്റും തുടരും. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

5:08 PM

നവംബര്‍ ഒന്നിന് എംജി സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

മഹാത്മാഗാന്ധി സര്‍വകലാശാല 2019 നവംബര്‍ ഒന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

5:05 PM

മലപ്പുറം പൊന്നാനിയിലും കടലാക്രമണം രൂക്ഷം

ശക്തമായ തിരമാലകളിൽ പൊന്നാനിയിൽ മാത്രം നൂറ്റമ്പതോളം വീടുകളിൽ വെള്ളം കയറി. ഈ കുടുംബങ്ങളെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പൊന്നാനി എം.ഐ സ്കൂളിലും വെളിയങ്കോടുമാണ് ദുരിതാശാസ ക്യാമ്പുകൾ തുറന്നിരിക്കുന്നത്.അൻപതോളം കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറ്റി താമസിക്കുകയാണ്. വെളിയങ്കോട്, തണ്ണിത്തുറ, പാലപ്പെട്ടി മേഖലകളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. ജില്ലയിലെ മറ്റു തീരപ്രദേശങ്ങളായ പരപ്പനങ്ങാടി, താനൂർ, വള്ളിക്കുന്ന് പ്രദേശങ്ങളിലും കടലാക്രമണം ശക്തമാണ്.

4:43 PM

ദേശീയ ദുരന്ത നിവാരണ സേന ചെല്ലാനത്ത്

ദേശീയ ദുരന്ത നിവാരണ സേനയുടെ 20 അംഗ സംഘം ചെല്ലാനത്ത് എത്തി. കടൽക്ഷോഭം രൂക്ഷമായേക്കാമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണിത്.

4:42 PM

തൃശ്ശൂരിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞു

മഹ ചുഴലിക്കാറ്റ് ശക്തിയാർജ്ജിച്ചതിന് പിന്നാലെ തൃശ്ശൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലിൽ മറിഞ്ഞ് ഒരാളെ കാണാതായി. തൃശ്ശൂർ ജില്ലയിലെ മുനയ്ക്കൽ തീരത്ത് നിന്ന് പോയ സാമുവൽ എന്ന ബോട്ടാണ് കടലിൽ മറിഞ്ഞത്.

4:41 PM

കടല്‍ക്ഷോഭം ശക്തം

കൊയിലാണ്ടിയിൽ ചെങ്ങോട്ട്കാവിലും ശക്തമായ കടൽ ക്ഷോഭം. പൊന്നാനിയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 150 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കണ്ണൂർ തയ്യിലില്‍ തീരപ്രദേശത്തുള്ളവരെയും മാറ്റിപ്പാർപ്പിക്കുകയാണ്.

4:40 PM

'മഹ' ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ

അറബിക്കടലിലെ മഹാ ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ ആഞ്ഞടിച്ചു. തീവ്ര ചുഴലിക്കാറ്റായി മാറിയ മഹാ ചുഴലിക്കാറ്റ് മണിക്കൂറിൽ 83 കിലോ മീറ്റർ വേഗതയോടെയാണ് ലക്ഷദ്വീപിലെ അമിനിദിവി ദ്വീപിൽ ആഞ്ഞടിച്ചത്. കോഴിക്കോടിൽ നിന്ന് 330 കിലോമീറ്റർ അകലെയാണ് ഇപ്പോൾ. ലക്ഷദ്വീപിന് കുറുകെയാണ് നിലവിൽ മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരം. മണിക്കൂറുകൾക്കുള്ളിൽ മഹാ ചുഴലിക്കാറ്റ് അതിതീവ്രമാകും. ചുഴലിക്കാറ്റായി മാറും. ലക്ഷദ്വീപിൽ അതീവ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.  അടിയന്തരസാഹചര്യമുണ്ടായാൽ ലക്ഷദ്വീപിലേക്ക് ഇന്ത്യൻ നേവിയുടെ മൂന്ന് കപ്പലുകൾ പോകും.

4:29 PM

എറണാകുളത്ത് തീരപ്രദേശത്ത് കടൽക്ഷോഭം ശക്തം

എറണാകുളത്ത് അതിശക്തമായ മഴ തുടരുകയാണ്. ജില്ലയുടെ തീരപ്രദേശങ്ങളിൽ പലയിടത്തും കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. നായരമ്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. നായരമ്പലം, ചെല്ലാനം പ്രദേശങ്ങളിൽ നിന്നായി 600 ലേറെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. എറണാകുളം താന്തോന്നി തുരുത്തിൽ വെള്ളം കയറിയതിനെ തുടർന്ന് 62 കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റി.  എടവനക്കാട് നാല് കുടുംബങ്ങൾ ക്യാമ്പിലാണ്. 

3:37 PM

വടകരയിൽ മത്സ്യബന്ധന ബോട്ട് കാണാതായി

കോഴിക്കോട് വടകരയിൽ മത്സ്യ ബന്ധനത്തിന് പോയ ഒരു ഫൈബർ ബോട്ട് കാണാതായി. രണ്ട് പേരാണ് ബോട്ടിലുള്ളത്. കോസ്റ്റ് ഗാർഡ് തെരച്ചിൽ തുടങ്ങി.

1:42 PM

അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏ്ഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് നിലനില്‍ക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 

12:29 PM

മത്സ്യബന്ധനം നിരോധിച്ചു

കേരളാ തീരത്ത് ശനിയാഴ്ച വരെ മീൻപിടിത്തം പൂർണമായും നിരോധിച്ചു. മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. തീരപ്രദേശങ്ങളിലും മലയോരമേഖലകളിലുമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

12:00 AM

തലസ്ഥാനത്തും മഴ തുടരുകയാണ്

തിരുവനന്തപുരത്തും ശക്തമായ മഴ തുടരുകയാണ്. രാത്രി തുടങ്ങിയ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അടിമലത്തുറ, കരിങ്കുളം ഭാഗങ്ങളിൽ കടലാക്രമണം ഉണ്ടായി. ജില്ലയിൽ അടിയന്തര സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പൊന്മുടി, ശംഖുമുഖം തുടങ്ങിയ വിനോദസഞ്ചാര മേഖലകളിൽ സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 

9:11 PM IST:

കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണൽ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളകടർ നാളെ അവധി പ്രഖ്യാപിച്ചു.
സർവ്വകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ല.

9:09 PM IST:

ഇടുക്കി കല്ലാർകുട്ടി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ നാളെ രാവിലെ എട്ടിന് ഉയർത്തും. രണ്ട് ഷട്ടറുകൾ 30 സെന്‍റീമീറ്റര്‍ വീതമാകും ഉയർത്തുക.
പെരിയാറിന്‍റെയും  മുതിരപ്പുഴയാറിന്‍റെയും തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

9:06 PM IST:

മലപ്പുറം ജില്ലയിലെ തീരദേശ താലൂക്കുകളായ പൊന്നാനി, തിരൂർ, തിരൂരങ്ങാടി താലൂക്കുകളിലെ  പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല
 
8:53 PM IST:

മുന്നറിയിപ്പ് അവഗണിച്ച്  വടകരയിൽ നിന്നും പുറപ്പെട്ട ഏഴ് ഫൈബർ തോണിയിൽ ആറെണ്ണം തിരിച്ചെത്തി. വടകര അഴിത്തല ഭാഗത്ത് നിന്നും പുറപ്പെട്ട കാറഞ്ചേരി അബൂബക്കറിന്‍റെ  ഉടമസ്ഥതയിലുള്ള തൗഫീഖ് എന്ന ഫൈബർ തോണി ഏഴിമല ഭാഗത്ത് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തിരിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കോസ്റ്റ് ഗാർഡിന്‍റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. രണ്ടു പേരാണ് ബോട്ടിൽ ഉള്ളത്.

8:50 PM IST:

കാസര്‍കോഡ് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം. അടുത്ത 48 മണിക്കൂറിനുള്ളിൽ ജില്ലയിലെ ബീച്ചുകളിലേക്കും ഉയർന്ന പ്രദേശങ്ങളിലേക്കും പോകരുതെന്നും നിര്‍ദ്ദേശം. അംഗന്‍വാടി, പ്രൊഫഷനല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും. നിലവിൽ ഉള്ള പരീക്ഷകൾക്ക് യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല.
 
8:43 PM IST:

എറണാകുളം ജില്ലയിൽ കണയന്നൂർ, കൊച്ചി താലൂക്കുകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. കടൽക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. 

8:41 PM IST:

ചെല്ലാനത്ത് കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ ക്യാമ്പുകളിലേക്ക് മാറണമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്.
എൻഡിആർഎഫിന്‍റെയും പൊലീസിന്‍റെയും സേവനം ചെല്ലാനത്ത് ലഭ്യമാക്കിയിട്ടുണ്ട്. റവന്യു, ഇറിഗേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും  കളക്ടർ അഭ്യർത്ഥിച്ചു.

7:20 PM IST:

കനത്ത മഴയെ തുടർന്ന് ഇന്ന് നടക്കാനിരുന്ന കാലിക്കറ്റ് സർവ്വകലാശാല ഇന്‍റര്‍സോണ്‍ ഫുട്‌ബോൾ സെമിഫൈനൽ മത്സരങ്ങൾ നവംബര്‍ നാലിലേക്ക് മാറ്റിവെച്ചു.

5:42 PM IST:

കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (1.11.19) അവധി പ്രഖ്യാപിച്ചു.

5:38 PM IST:

മധ്യകിഴക്കൻ അറബിക്കടലിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് മണിക്കൂറുകൾക്ക് ഉള്ളിൽ അതിതീവ്രമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ലക്ഷദ്വീപിൽ ഇന്ന് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വരെ ചുഴലിക്കാറ്റ് ആഞ്ഞടിക്കും. മഹാ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും, സംസ്ഥാനത്ത് 60 കീലോ മീറ്റർ വേഗതയിൽ വരെ കാറ്റ് വീശും. കനത്ത മഴ തുടരും. 24 മണിക്കൂറിന് ശേഷം മഹാ ചുഴലിക്കാറ്റിന്റെ പ്രഭാവം ലക്ഷദ്വീപിലും കേരളത്തിലും കുറയും.

വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

5:38 PM IST:

അറബിക്കടലിലെ മഹാ ചുഴലിക്കാറ്റ് പ്രഭാവത്തില്‍ കേരളത്തിലും ശക്തമായ മഴയും കാറ്റും തുടരും. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

5:06 PM IST:

മഹാത്മാഗാന്ധി സര്‍വകലാശാല 2019 നവംബര്‍ ഒന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

5:39 PM IST:

ശക്തമായ തിരമാലകളിൽ പൊന്നാനിയിൽ മാത്രം നൂറ്റമ്പതോളം വീടുകളിൽ വെള്ളം കയറി. ഈ കുടുംബങ്ങളെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പൊന്നാനി എം.ഐ സ്കൂളിലും വെളിയങ്കോടുമാണ് ദുരിതാശാസ ക്യാമ്പുകൾ തുറന്നിരിക്കുന്നത്.അൻപതോളം കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറ്റി താമസിക്കുകയാണ്. വെളിയങ്കോട്, തണ്ണിത്തുറ, പാലപ്പെട്ടി മേഖലകളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. ജില്ലയിലെ മറ്റു തീരപ്രദേശങ്ങളായ പരപ്പനങ്ങാടി, താനൂർ, വള്ളിക്കുന്ന് പ്രദേശങ്ങളിലും കടലാക്രമണം ശക്തമാണ്.

5:40 PM IST:

ദേശീയ ദുരന്ത നിവാരണ സേനയുടെ 20 അംഗ സംഘം ചെല്ലാനത്ത് എത്തി. കടൽക്ഷോഭം രൂക്ഷമായേക്കാമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണിത്.

4:40 PM IST:

മഹ ചുഴലിക്കാറ്റ് ശക്തിയാർജ്ജിച്ചതിന് പിന്നാലെ തൃശ്ശൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലിൽ മറിഞ്ഞ് ഒരാളെ കാണാതായി. തൃശ്ശൂർ ജില്ലയിലെ മുനയ്ക്കൽ തീരത്ത് നിന്ന് പോയ സാമുവൽ എന്ന ബോട്ടാണ് കടലിൽ മറിഞ്ഞത്.

4:49 PM IST:

കൊയിലാണ്ടിയിൽ ചെങ്ങോട്ട്കാവിലും ശക്തമായ കടൽ ക്ഷോഭം. പൊന്നാനിയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 150 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കണ്ണൂർ തയ്യിലില്‍ തീരപ്രദേശത്തുള്ളവരെയും മാറ്റിപ്പാർപ്പിക്കുകയാണ്.

5:10 PM IST:

അറബിക്കടലിലെ മഹാ ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ ആഞ്ഞടിച്ചു. തീവ്ര ചുഴലിക്കാറ്റായി മാറിയ മഹാ ചുഴലിക്കാറ്റ് മണിക്കൂറിൽ 83 കിലോ മീറ്റർ വേഗതയോടെയാണ് ലക്ഷദ്വീപിലെ അമിനിദിവി ദ്വീപിൽ ആഞ്ഞടിച്ചത്. കോഴിക്കോടിൽ നിന്ന് 330 കിലോമീറ്റർ അകലെയാണ് ഇപ്പോൾ. ലക്ഷദ്വീപിന് കുറുകെയാണ് നിലവിൽ മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരം. മണിക്കൂറുകൾക്കുള്ളിൽ മഹാ ചുഴലിക്കാറ്റ് അതിതീവ്രമാകും. ചുഴലിക്കാറ്റായി മാറും. ലക്ഷദ്വീപിൽ അതീവ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.  അടിയന്തരസാഹചര്യമുണ്ടായാൽ ലക്ഷദ്വീപിലേക്ക് ഇന്ത്യൻ നേവിയുടെ മൂന്ന് കപ്പലുകൾ പോകും.

4:46 PM IST:

എറണാകുളത്ത് അതിശക്തമായ മഴ തുടരുകയാണ്. ജില്ലയുടെ തീരപ്രദേശങ്ങളിൽ പലയിടത്തും കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. നായരമ്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. നായരമ്പലം, ചെല്ലാനം പ്രദേശങ്ങളിൽ നിന്നായി 600 ലേറെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. എറണാകുളം താന്തോന്നി തുരുത്തിൽ വെള്ളം കയറിയതിനെ തുടർന്ന് 62 കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റി.  എടവനക്കാട് നാല് കുടുംബങ്ങൾ ക്യാമ്പിലാണ്. 

4:59 PM IST:

കോഴിക്കോട് വടകരയിൽ മത്സ്യ ബന്ധനത്തിന് പോയ ഒരു ഫൈബർ ബോട്ട് കാണാതായി. രണ്ട് പേരാണ് ബോട്ടിലുള്ളത്. കോസ്റ്റ് ഗാർഡ് തെരച്ചിൽ തുടങ്ങി.

4:44 PM IST:

സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏ്ഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് നിലനില്‍ക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 

4:45 PM IST:

കേരളാ തീരത്ത് ശനിയാഴ്ച വരെ മീൻപിടിത്തം പൂർണമായും നിരോധിച്ചു. മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. തീരപ്രദേശങ്ങളിലും മലയോരമേഖലകളിലുമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

4:47 PM IST: