മഹാ കുംഭമേള: പ്രധാന സ്നാനമായ മാഗി പൂർണിമ നാളെ, തിരക്ക് നിയന്ത്രിക്കും, പ്രയാഗ് രാജ് വാഹന നിരോധിത മേഖലയാക്കി

Published : Feb 11, 2025, 12:57 PM ISTUpdated : Feb 11, 2025, 12:59 PM IST
മഹാ കുംഭമേള: പ്രധാന സ്നാനമായ മാഗി പൂർണിമ നാളെ,  തിരക്ക് നിയന്ത്രിക്കും, പ്രയാഗ് രാജ് വാഹന നിരോധിത മേഖലയാക്കി

Synopsis

അവശ്യ സർവീസുകൾ ഒഴികെ മറ്റു വാഹനങ്ങൾ പ്രയാഗ് രാജിൽ അനുവദിക്കില്ല. ലക്ഷക്കണക്കിന് ഭക്തർ എത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി

ദില്ലി: മഹാ കുംഭമേളയിലെ നാളെ നടക്കുന്ന പ്രധാന സ്നാനമായ മാഗി പൂർണിമയോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രയാഗ് രാജിൽ ഗതാഗത നിയന്ത്രണങ്ങൾ കൊണ്ടുവന്നു. മേള നടക്കുന്ന സ്ഥലത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നത് അല്ല. ഇന്ന് വൈകിട്ട് 5 മണി മുതൽ പ്രയാഗ് രാജ് നഗരത്തിൽ മുഴുവൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പ്രയാഗ് രാജ് വാഹന നിരോധിത മേഖലയായി പ്രഖ്യാപിക്കും. അവശ്യ സർവീസുകൾ ഒഴികെ മറ്റു വാഹനങ്ങൾ പ്രയാഗ് രാജിൽ അനുവദിക്കില്ല. ലക്ഷക്കണക്കിന് ഭക്തർ എത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം