ഇന്ന് മഹാശിവരാത്രി; ബലിതർപ്പണത്തിനൊരുങ്ങി ആലുവ മണപ്പുറം

By Web TeamFirst Published Feb 21, 2020, 10:04 AM IST
Highlights

150ലേറെ ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. നാളെ അർധരാത്രി മുതൽ ചടങ്ങുകൾ തുടങ്ങും.

തിരുവനന്തപുരം: ജനലക്ഷങ്ങളെ വരവേൽക്കാനൊരുങ്ങി നിൽക്കുകയാണ് പെരിയാറിന്‍റെ ഇരുകരകളും. പിതൃമോക്ഷ പ്രാപ്തിക്കായി നാളെ വൈകീട്ട് മുതൽ ആളുകളെത്തി തുടങ്ങും. 150ലേറെ ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. നാളെ അർധരാത്രി മുതൽ ചടങ്ങുകൾ തുടങ്ങും. കറുത്ത വാവായതിനാൽ ഞായറാഴ്ച ഉച്ചവരെ ബലിതർപ്പണം നീണ്ടു നിൽക്കും.

മണപ്പുറത്ത് പ്ലാസ്റ്റിക്ക് നിരോധനവുമുണ്ട്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാ‍ർത്തിക്കിന്‍റെ നേതൃത്വത്തിൽ 2000ലേറെ പൊലീസുകാരും സുരക്ഷക്കായി ഉണ്ടാകും. 10ഡിവൈഎസ്പിമാരും 30 സിഐമാരും ഉൾപ്പെടെയാണിത്. സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വിഭാഗവും മോട്ടാർവാഹനവകുപ്പും അടക്കമുള്ള സംവിധാനങ്ങളും രംഗത്തുണ്ട്. 

ശിവരാത്രി തിരക്ക് കണക്കിലെടുത്ത് കെസ്ആർടിസി കൂടുതൽ സർവ്വീസുകളും നടത്തും. 

click me!