
കാസര്‍കോട്:ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണിയും യുവനടൻ ടൊവീനോ തോമസും ആദ്യമായി ഒരു വേദിയിൽ. പ്രൊഫസർ അബ്ദുൾ ഗഫാറിന്‍റെ ആത്മകഥയുടെ
പ്രകാശന ചടങ്ങിലാണ് ഇരുവരും ഒന്നിച്ചത്.കാസർകോട് താജ് ബേക്കലിലായിരുന്നു ഒത്തുചേരൽ. രാജൻ കേസിലെ സാക്ഷിയായ പ്രൊഫസർ അബ്ദുൾ ഗഫാർ അന്ന് മൊഴിമാറ്റാൻ പൊലീസും സർക്കാർ പ്രതിനിധികളും നടത്തിയ ശ്രമങ്ങൾ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. പ്രൊഫസർ അബ്ദുൾ ഗഫാറിന്‍റെ മകൻ ഡോക്ടർ ഷാജിർ ഗഫാറുമായുള്ള അടുത്ത ബന്ധമാണ് ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണിയേയും ചലചിത്രതാരം ടൊവീനോ തോമസിനേയും ചടങ്ങിനെത്തിച്ചത്. ധോണി പുസ്തക പ്രകാശനം നിർവ്വഹിച്ചു.ദുബായി ഹെൽത്ത് അതോറിറ്റി സിഇഒ ഡോക്ടർ മർവാൻ അൽ മുല്ല, എംഎൽഎമാരായ സി.എച്.കുഞ്ഞമ്പു,എൻ.എ.നെല്ലികുന്ന്, മുൻകേന്ദ്രമന്ത്രി സലീം ഷെർവാണി,സുപ്രീംകോടതി അഭിഭാഷകൻ അഖിൽ സിബൽ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam