മഹിള കോൺ​ഗ്രസ് മാർച്ചിൽ ജലപീരങ്കി; ജെബി മേത്തർക്ക് പരിക്ക്

Published : Jan 29, 2024, 02:08 PM ISTUpdated : Jan 29, 2024, 02:39 PM IST
മഹിള കോൺ​ഗ്രസ് മാർച്ചിൽ ജലപീരങ്കി; ജെബി മേത്തർക്ക് പരിക്ക്

Synopsis

മഹിള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.  

തിരുവന്തപുരം: വിലവർധനയിൽ പ്രതിഷേധിച്ച് കാലിക്കലങ്ങളുമായി മഹിളകോൺ​ഗ്രസ് പ്രവർത്തകർ നടത്തിയ നിയമസഭ മാർച്ചില്‍ ജെബി മേത്തർ എംപിക്ക് പരിക്ക്. എംപിയെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് മൂന്ന് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. മാർച്ചിന് നേർക്ക് പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചിരുന്നു. ഇന്ന് രാവിലെയാണ് വിലവർധനയിൽ പ്രതിഷേധിച്ച് കാലിക്കലങ്ങളുമായി മഹിളാ കോൺ​ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്.  

മഹിള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സർക്കാർ സംസ്ഥാനത്തെ മുച്ചൂടും മുടിപ്പിച്ചുവെന്ന് വിഡി സതീശൻ പറഞ്ഞു. അരിവില വർദ്ധനയും  കാലിയായ സപ്ലൈകോ മാവേലി സ്റ്റോറുകളും ജനജീവിതം ദുസ്സഹമാക്കിയെന്ന് ജെബി മേത്തർ എം പി പറഞ്ഞു. കാലിക്കലങ്ങൾ റോഡിൽ എറിഞ്ഞ് പൊട്ടിച്ചും മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; ബസിലുണ്ടായിരുന്നത് 30 പൊലീസുകാർ
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ കോണ്‍ക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം, വിവരാവകാശ രേഖ പുറത്ത്