മുസ്ലീം മരുമക്കത്തായ രീതികളെക്കുറിച്ചുള്ള പഠനം; മലയാളിക്ക് 2 കോടിയുടെ പഠനസഹായം

By Web TeamFirst Published Aug 7, 2019, 11:23 PM IST
Highlights

മലയാളിയായ ഡോ.മെഹ്മൂദ് കൂറിയയ്ക്ക് നെതര്‍ലാന്‍റ്സിലെ യുണിവേഴ്സിറ്റി ഓഫ് ലെയ്ഡന്‍റെ സ്കോളര്‍ഷിപ്പ്

ലയാളിയായ ഡോ.മെഹ്മൂദ് കൂറിയയ്ക്ക് നെതര്‍ലാന്‍റ്സിലെ യുണിവേഴ്സിറ്റി ഓഫ് ലെയ്ഡന്‍റെ സ്കോളര്‍ഷിപ്പ്. 2 കോടി രൂപയുടെ സ്കോളര്‍ഷിപ്പാണ് 'Matriarchal Islam: Gendering Sharia in the Indian Ocean World എന്ന അദ്ദേഹത്തിന്‍റെ പ്രൊജക്ടിന്  ലഭിച്ചത്. 

ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളിലുള്ള വിവിധ പ്രദേശങ്ങളിലെ മുസ്ലീം മരുമക്കത്തായ രീതികളെക്കുറിച്ചുള്ള പഠനത്തിനാണ് സ്കോളര്‍ഷിപ്പ്.  ലെയ്ഡന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പിഎച്ച്ഡി നേടിയ അദ്ദേഹം ജെഎന്‍യു, ദാരുള്‍ ഹുഡ ഇസ്ലാമിക് യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നാണ് ഗ്രാജ്വേഷനും, പോസ്റ്റ് ഗ്രാജ്വേഷനും പൂര്‍ത്തിയാക്കിയത്.

click me!