ചരിത്രത്തിന്റെ ഭാഗമായി എംഎ യുസഫലി, മറ്റാര്‍ക്കും ലഭിക്കാത്ത നേട്ടം, ലുലു ഗ്രൂപ്പ് ചെയര്‍മാന് കുവൈത്തിന്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി

Published : Jul 16, 2026, 06:39 PM IST
MA Yousuf ali

Synopsis

കുവൈറ്റ് പുതുതായി ആരംഭിച്ച ദീർഘകാല റെസിഡൻസി പ്രോഗ്രാമിലെ ആദ്യത്തെ 15 വർഷത്തെ 'ഗോൾഡൻ റെസിഡൻസി' ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എംഎ യൂസഫലിക്ക് ലഭിച്ചു. ഇതോടെ എല്ലാ ജി.സി.സി. രാജ്യങ്ങളിലും ഗോൾഡൻ റെസിഡൻസി നേടുന്ന ആദ്യത്തെ വിദേശ നിക്ഷേപകനായി അദ്ദേഹം മാറി.

കുവൈറ്റ് സിറ്റി: വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി കുവൈറ്റ് പുതുതായി ആരംഭിച്ച ദീർഘകാല റെസിഡൻസി പ്രോഗ്രാമിലെ ആദ്യത്തെ 15 വർഷത്തെ 'ഗോൾഡൻ റെസിഡൻസി' ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനുമായ എംഎ യൂസഫലിക്ക് ലഭിച്ചു. ബയാൻ കൊട്ടാരത്തിൽ വെച്ച് നടന്ന ചടങ്ങിൽ കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് നേരിട്ടാണ് യൂസഫ് അലിക്ക് റെസിഡൻസി രേഖകൾ കൈമാറിയത്. മികച്ച നിക്ഷേപങ്ങളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനും മിഡിൽ ഈസ്റ്റിലെ ഒരു പ്രധാന ബിസിനസ്-നിക്ഷേപ കേന്ദ്രമായി കുവൈറ്റിനെ മാറ്റുന്നതിനും ഈ പദ്ധതി വലിയൊരു ചുവടുവെപ്പാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

വ്യാപാര സ്ഥാപനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനും രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്ന സുരക്ഷിതവും നിക്ഷേപസൗഹൃദവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനുള്ള കുവൈറ്റിന്റെ പ്രതിജ്ഞാബദ്ധതയാണ് ഗോൾഡൻ റെസിഡൻസിയിലൂടെ പ്രതിഫലിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. മാറുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് അനുസൃതമായി സർക്കാർ നിയമങ്ങളിലും നടപടിക്രമങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടരി ബ്രിഗേഡിയർ ജനറൽ ഫവാസ് അൽ റൗമി, മറ്റ് ഉന്നത മന്ത്രാലയം ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

വിദേശ മൂലധനം ആകർഷിക്കുന്നതിനും രാജ്യത്തെ ഒരു മുൻനിര നിക്ഷേപ കേന്ദ്രമാക്കുന്നതിനുമുള്ള കുവൈറ്റിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് 'ഗോൾഡൻ റെസിഡൻസി' പദ്ധതിക്ക് തുടക്കമിട്ടത്. യുഎഇ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ഗോൾഡൻ റസിഡൻസി ഇതിനകം ലഭിച്ച യൂസഫലിക്ക് ഇതോടെ എല്ലാ ജി.സി.സി. രാജ്യങ്ങളിലെയും ഗോൾഡൻ റസിഡൻസി നേടുന്ന ആദ്യത്തെ വിദേശ നിക്ഷേപകനായി. രണ്ടായിരം മലയാളികൾ ഉൾപ്പെടെ ജോലി ചെയുന്ന കുവൈത്ത് ലുലുവിൽ നിലവിൽ 21 ഹൈപ്പർ മാർക്കറ്റുകളാണ് ലുലുവിന് കുവൈത്തിലുള്ളത്. നാല് പുതിയ ഹൈപ്പർ മാർക്കറ്റ് പദ്ധതികൾ പുരോഗമിക്കുന്നു. ഇത് കൂടാതെ കുവൈത്തിലെ ഏറ്റവും വലിയ ഭക്ഷ്യ സംസ്കരണ ലോജിസ്റ്റിക്സ് പദ്ധതിയും പ്രാരംഭ ഘട്ടത്തിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ, യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ്: ജാമ്യത്തിൽ ഇറങ്ങിയിട്ടും അപകീർത്തികരമായ വീഡിയോ
നെയ്യാറ്റിൻകരയിൽ തട്ടിപ്പ് കേസ് പ്രതിയെ പിടികൂടാൻ പോയ പൊലീസുകാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം; എസ്.ഐ അടക്കം മൂന്ന് പേർക്ക് പരിക്ക്