മാളയിൽ എക്സൈസ് ഓഫീസിൽ അതിക്രമിച്ച് കയറി ആക്രമണം; ഇൻസ്പെക്ടർ ഉൾപ്പെടെ 3 പേർക്ക് പരിക്ക്; 2 പേര്‍ അറസ്റ്റില്‍

Published : Oct 28, 2024, 02:43 PM IST
മാളയിൽ എക്സൈസ് ഓഫീസിൽ അതിക്രമിച്ച് കയറി ആക്രമണം; ഇൻസ്പെക്ടർ ഉൾപ്പെടെ 3 പേർക്ക് പരിക്ക്; 2 പേര്‍ അറസ്റ്റില്‍

Synopsis

മാളയിൽ എക്സൈസ് ഓഫീസിൽ അതിക്രമിച്ച് കയറി ആക്രമണം. സംഭവത്തിൽ ഇൻസ്പെക്ടർ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു.

തൃശ്ശൂർ: മാളയിൽ എക്സൈസ് ഓഫീസിൽ അതിക്രമിച്ച് കയറി ആക്രമണം. സംഭവത്തിൽ ഇൻസ്പെക്ടർ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ കുന്നത്തുനാട് സ്വദേശികളായ പ്രവീൺ അക്ഷയ് എന്നിവരെ മാള പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മർദനമേറ്റ മൂന്ന് ഉദ്യോഗസ്ഥരും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. എക്സൈസ് ഇൻസ്പെക്ടർ മാള പോലീസിൽ പരാതിയും മൊഴിയും നൽകിയിട്ടുണ്ട്.

മദ്യപിച്ചെത്തിയ പ്രതികൾ ഞായറാഴ്ച മൂന്നരയോടെ ഇൻസ്പെക്ടറുടെ മുറിയിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. ഈ സമയത്ത് ഓഫീസിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്നത് സിവിൽ എക്സൈസ് ഓഫീസർ എം.എസ്. സന്തോഷ്‌കു മാർ മാത്രമായിരുന്നു. അസഭ്യം പറഞ്ഞ് ബഹളമുണ്ടാക്കി വാതിലിലും ബോർഡിലും അടിച്ച ഇരുവരെയും തടയാൻ ശ്രമിച്ചപ്പോഴാണ് സന്തോഷ്‌ കുമാറിന് മർദനമേറ്റത്.

തുടർന്ന് ഇരുവരെയും തള്ളിപ്പുറത്താക്കിയപ്പോൾ റോഡിൽനിന്ന് അസഭ്യം പറയുന്നതുകണ്ടാണ് എക്സൈസ് സംഘം എത്തുന്നത്. ഇരുവരെയും പിടികൂടാൻ ശ്രമിച്ചപ്പോഴാണ് ഇവർ വീണ്ടും ഉദ്യോ​ഗസ്ഥരെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.

 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്