ജലനിരപ്പ് ഉയര്‍ന്നു: മലമ്പുഴ, വാളയാര്‍ അണക്കെട്ടുകളുടെ ഷട്ടര്‍ തുറന്നു

Published : Oct 18, 2019, 03:12 PM IST
ജലനിരപ്പ് ഉയര്‍ന്നു: മലമ്പുഴ, വാളയാര്‍  അണക്കെട്ടുകളുടെ ഷട്ടര്‍ തുറന്നു

Synopsis

കൽപ്പാത്തി, മുക്കൈ എന്നീ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്

പാലക്കാട്: ജലനിരപ്പുയർന്നതിനെ തുടർന്ന് മലമ്പുഴ അണക്കെട്ടിന്റെ നാലുഷട്ടറുകളും 2 സെന്റിമീറ്റർ വീതം ഉയർത്തി . ജലനിരപ്പ് 114.7 മീറ്ററിലെത്തിയതോടെയാണ് ഷട്ടറുകൾ തുറന്നത്. കൽപ്പാത്തി, മുക്കൈ എന്നീ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.  മഴ കനത്തതോടെ വാളയാർ ഡാം ഷട്ടറുകളും തുറന്നിട്ടുണ്ട്. 


അതേസമയം സംസ്ഥാനത്ത് തുലാമഴ അടുത്ത രണ്ട് ദിവസം കൂടി  തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. തുലാവര്‍ഷത്തിന്‍റെ ഭാഗമായി അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ ശക്തമായ മഴ പെയ്യാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവല്ല സീറ്റ് കോണ്‍ഗ്രസിന് വേണമെന്ന് പി ജെ കുര്യൻ അനുകൂലികൾ, തിരുവല്ല ഇങ്ങെടുക്കുവാ എന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം; പിടിവലി
'ഇച്ചാക്കാ, ഒത്തിരി സന്തോഷം': പദ്മഭൂഷൺ പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ