
പാലക്കാട്: കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്നെങ്കിലും മലമ്പുഴ അണക്കെട്ട് ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനം. പാലക്കാട് മഴയ്ക്ക് ഒരൽപ്പം ശമനമുണ്ട്. മാത്രമല്ല രണ്ട് അടികൂടി ജലനിരപ്പ് ഉയര്‍ന്നാലും പ്രശ്നമാകില്ലെന്ന വിലയിരുത്തലാണ് ഇപ്പോഴുള്ളത്.
മലമ്പുഴ അണക്കെട്ട് തൽക്കാലം തുറക്കേണ്ടി വരില്ലെന്ന് മന്ത്രിമാരുടെയും കളക്ടറുടേയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. 110 മീറ്റർ വെള്ളമാണ് ഇന്ന് അണക്കെട്ടിൽ ഉള്ളത് . 112 മീറ്റർ ആയാൽ മാത്രമേ അണക്കെട്ട് തുറക്കേണ്ടതുള്ളു എന്നാണ് വിലയിരുത്തൽ
അതേസമയം പാലക്കാട് ജില്ലയിലാകെ കനത്ത മഴയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. അട്ടപ്പാടി പോലുള്ള പ്രദേശങ്ങൾ പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. നഗരപ്രദേശങ്ങളിൽ പോലും വെള്ളം കയറി . ഭാരതപ്പുഴ നിറഞ്ഞൊഴുകുകയാണ്. നൂറുകണക്കിന് ഏക്കറിൽ കൃഷി നശിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam